കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

Spread the love

സ്വന്തം ലേഖിക

കോട്ടയം: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

നഗരസഭാ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, പൊതുസ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ഡി. എ കുടിശ്ശിക അനുവദിക്കുക, മെഡി സെപ്പിലെ അപാകതകൾ പരിഹരിക്കുക, നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നതിനുളള തീരുമാനം പിൻവലിക്കുക, ഐകെഎമ്മിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ ജ്വാല കോട്ടയം മുനിസിപ്പൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഒ.വി. ജയരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മറ്റി ചെയ്യർപേഴ്സണും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി എ തങ്കം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജീവൻ ലാൽ യു ജി സ്വാഗതം പറഞ്ഞു. കോട്ടയം നഗരസഭ മുൻ അദ്ധ്യക്ഷനും യു ഡി എഫ് പാർലമെന്ററി ലീഡറും ഐ എൻ ടി യു സി സംസ്ഥാന നേതാവുമായ എം പി സന്തോഷ്‌കുമാർ മുഖ്യപ്രഭാക്ഷണം നടത്തി യു ഡി എഫ് കൗൺസിലർമാർ, ജില്ലാ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.