പീറ്റ്ബൂൾ, അമേരിക്കൻ ബുൾഡോഗ് എന്നി നായ്കൾക്ക് നിരോധനം, കത്തയച്ച് കേന്ദ്ര സർക്കാർ

പീറ്റ്ബൂൾ, അമേരിക്കൻ ബുൾഡോഗ് എന്നി നായ്കൾക്ക് നിരോധനം, കത്തയച്ച് കേന്ദ്ര സർക്കാർ

 

ന്യൂഡൽഹി: പീറ്റ് ബൂൾ, ടെറിയർ സ്, അമേരിക്കൻ ബുൾലോഗ്, തുടങ്ങിയ നായയ്ക്കൾക്ക് കഠിനമായ നിരോധനക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കത്ത് സമർപ്പിച്ച് കേന്ദ്ര സർക്കാർ. ഇത്തരം നായകൾ മന്ഷ്യർക്ക് അപകടകാരിയാണെന്ന് കേന്ദ്ര സർക്കാർ.

ഈ വിഭാഗത്തിലുള്ള നായകൾക്ക് ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കാണ് കത്തയച്ചത്.
അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലിറോ, ഡോഗോ അർജന്റീനോ, അമേരിക്കൻ ബുൾഡോഗ്, ബോസ്ബോൽ, കംഗൽ, സെൻട്രൽ ഏഷ്യൻ ഷെപ്പർ ഡോഗ്, കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്, സാർപ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, റോട്ട്‌വീലർ, ടെറിയർ, റൊഡേഷ്യൻ റിഡ്ജ്ബാക്, വുൾഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്കോ ഗ്വാർ, കെയ്ൻ കോർസോ എന്നിവയും ബാൻഡോ എന്നറിയപ്പെടുന്ന തരത്തിലുള്ള എല്ലാ നായകളും വിലക്കുണ്ട്.

അപകടകാരിയെ ഇത്തര നായകൾക്കെതിരെ നടപടിയെടുത്ത് നിരോധനം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാർ കത്തയച്ചത്. ഒപ്പം ലീഗൽ അറ്റോർണിസ് ആൻഡ് ബാരിസ്റ്റർ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, അവയ്ക്ക് അനുവദിച്ച ലൈസൻസുകളും നിരോധിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചാണ് ഹൈക്കോടതി നിർദ്ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group