play-sharp-fill
ഞങ്ങൾ അഞ്ച് നിർമ്മാതാക്കൾ ഉണ്ട്: ഞങ്ങളുടെ ഇഷ്ടം കണ്ടറിഞ്ഞ് പെരുമാറേണ്ടി വരും: പതിനെട്ടുകാരിയായ നടിയോട് നിർമ്മാതാവിൻ്റെ ചോദ്യം: നടി മറുപടി നൽകിയത് ചെരുപ്പൂരി

ഞങ്ങൾ അഞ്ച് നിർമ്മാതാക്കൾ ഉണ്ട്: ഞങ്ങളുടെ ഇഷ്ടം കണ്ടറിഞ്ഞ് പെരുമാറേണ്ടി വരും: പതിനെട്ടുകാരിയായ നടിയോട് നിർമ്മാതാവിൻ്റെ ചോദ്യം: നടി മറുപടി നൽകിയത് ചെരുപ്പൂരി

സിനിമാ ഡെസ്ക്

ചെന്നൈ: ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്. അറിഞ്ഞ് പെരുമാറേണ്ടി വരും – സിനിമാ മേഖലയിൽ നടക്കുന്ന ചൂഷണത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മലയാളം അടക്കം തെന്നിന്ത്യൻ സിനിമയിലൂടെ ശ്രദ്ധേയയായ ശ്രുതി ഹരിഹരനാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.

മലയാളത്തിൽ 2012 ൽ പുറത്തിറങ്ങിയ സിനിമ കമ്പനി എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ താരം ആണ് ബാംഗ്ലൂർ മലയാളിയായ ശ്രുതി ഹരിഹരൻ. ആദ്യ രണ്ടു ചിത്രങ്ങൾ മലയാളത്തിൽ ആണെങ്കിലും താരം ശ്രദ്ധ നേടിയത് കന്നടയിൽ കൂടി ആയിരുന്നു. 2012 ൽ പുതുമുഖങ്ങളെ അണിനിരത്തി മമാസ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെയാണ് ശ്രുതി മലയാള സിനിമയിലെത്തിയത്. പാറു എന്ന കഥാപാത്രത്തെ ആണ് ശ്രുതി അവതരിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് 2013ൽ തെക്ക് തെക്കൊരു ദേശത്ത് എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. 2013ൽ പവൻ കുമാറിന്റെ കന്നഡ ചിത്രമായ ലൂസിയയിൽ എന്ന കന്നഡ ചിത്രത്തിൽ ശ്രുതി വേഷമിട്ടു. ഈ ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു – ഒരു മധ്യവർഗ്ഗ പെൺകുട്ടിയും ഒരു അഭിനേത്രിയും ആയി. ഈ ചിത്രം വളരെ പ്രശസ്തി നേടിക്കൊടുത്തു. തുടർന്ന് മൈക്കട്ട് എന്ന കന്നഡ ചിത്രത്തിലെ അഭിനയത്തിന് ശ്രുതി ഹരിഹരന് മികച്ച നടിക്കുള്ള അവാർഡ് കന്നടയിൽ താരം നേടി.

തുടർന്ന് ദുൽഖർ സൽമാൻ നായകനായി എത്തിയ സോളോ എന്ന ചിത്രത്തിലും താരം അഭിനയിച്ചു. എന്നാൽ അഭിനയ ലോകത്തിൽ മികച്ച രീതിയിൽ തിളങ്ങിയിട്ടും തനിക്ക് നേരെ ഉണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതി. നിരവധി നായികമാർ തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പറയുമ്പോൾ ചെറു പ്രായത്തിൽ തന്നെ തന്നോട് ഒരു പ്രമുഖ നിർമാതാവ് പറഞ്ഞ കാര്യങ്ങൾ ആണ് താരം പറയുന്നത്. 18 വയസ്സ് മാത്രം പ്രായമുള്ള താൻ ആദ്യ സിനിമ വേണ്ടെന്ന് വെച്ചെന്നും പിന്നീട് ഒരിക്കൽ തമിഴ് സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നിർമ്മാതാവ് തന്നെ വെച്ച് കന്നഡ ഭാഷയിൽ ഒരു സിനിമ എടുക്കാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ 5 നിർമ്മാതാക്കൾ ഇ പടത്തിൽ ഉള്ളതിനാൽ അവരുടെ ഇഷ്ടാനുസരണം മാറി മാറി ഉപയോഗിക്കുമെന്ന് അയാൾ അറിയിച്ചു.

എന്നാൽ തന്റെ കാലിൽ ചെരുപ്പുണ്ടെന്നും ഇ കാര്യം പറഞ്ഞു വന്നാൽ ചെരുപ്പ് ഊരി മുഖത്ത് അടിക്കുമെന്ന് മറുപടി കൊടുത്തെന്നും ശ്രുതി പറയുന്നു. തന്റെ ഇത്തരത്തിൽ ഉള്ള മറുപടിയും സമീപനവും കൊണ്ട് തന്നെ തമിഴിൽ നിന്നും പല ചിത്രങ്ങളിൽ നിന്നും ഒഴുവാക്കി എന്നും താരം പറയുന്നു. എന്നാൽ ഈ സംഭവം കന്നഡ സിനിമ മേഖലയിൽ ഉള്ള നല്ല ആളുകൾ മനസ്സിലാക്കിയതോടെ തനിക്ക് കൂടുതൽ നല്ല വേഷങ്ങൾ ലഭിച്ചു എന്നും പിന്നീട് തന്നോട് അത്തരത്തിൽ ഉള്ള സമീപനവുമായി ആരും എത്തിയിട്ടില്ല എന്നും ശ്രുതി പറയുന്നു.