കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്ന കൃഷിക്ക് മതിയായ നഷ്ടപരിഹാരം നൽകണം ; പ്രമോദ് നാരായൺ എംഎൽഎ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുമ്പോൾ കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായണൻ നിയമസഭയിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് ആവശ്യപ്പെട്ടു.
വിലയിടിവ് മൂലം കടക്കെണിയിലായ കർഷകർക്ക് കാട്ടു മൃഗങ്ങളുടെ ആക്രമണം കൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല . വിളനാശം സംഭവിച്ചവർക്ക് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണ്. കൃഷിയുടെ ഉൽപ്പാദനച്ചിലവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ കുറവാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുന്ന മട്ടാണെന്നും അതിനാൽ അവരെ സംരക്ഷിക്കാൻ നടപടി വേണമെന്നും എംഎൽഎ പറഞ്ഞു. എംഎൽഎയുടെ ആവശ്യം പരിഗണിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയിൽ മറുപടിയും നൽകി.
Third Eye News Live
0