ദേവസ്വം ബോർഡിൻ്റെ ജാതി വിവേചനം അവസാനിപ്പിക്കണം; ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിന് മുൻപിൽ ഉപവാസ ധർണ്ണ സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : ദേവസ്വം ബോർഡിൻ്റെ ജാതി വിവേചനം അവസാനിപ്പിക്കണമെന്നും ശബരിമല മേൽശാന്തി നിയമനത്തിലെ ജാതി ചിന്ത മാറ്റണമെന്നും ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിന് മുൻപിൽ ഉപവാസ ധർണ്ണ സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏ.ജി.തങ്കപ്പൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗത്തിൽ കോട്ടയം എസ്.എൻ.ഡി.പി.യൂണിയൻ സെക്രട്ടറി ആർ.രാജീവ്, എസ്.എൻ.ഡി.പി. വൈദിക യോഗം സംസ്ഥാന ജനറൽ സെക്രട്ടറിയും നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തിയും ശബരിമല മേൽശാന്തി നിയമനത്തിനാള്ള അപേക്ഷകനുമായ കുമരകം രജീഷ് ശാന്തി, കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അജിതാ സാബു, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ശ്രീനിവാസൻ പെരുന്ന, ഷാജി അറയ്ക്കൽ, സെക്രട്ടറിമാരായ പി.അനിൽകുമാർ, കെ.പി.സന്തോഷ്, ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ റിജേഷ് സി.ബ്രീസ് വില്ല, സജീഷ്കുമാർ മണലേൽ, ഷാജി ശ്രീശിവം, ജില്ലാ ട്രഷറർ ഇ.ഡി.പ്രകാശൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻ്റ് എം.ആർ.ഉല്ലാസ്, പാലാ മണ്ഡലം വൈസ് പ്രസിഡൻ്റ് സന്തോഷ് പാറയിൽ, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡൻ്റ് മനു പള്ളിക്കത്തോട്, പുതുപ്പള്ളി മണ്ഡലം പ്രസിഡൻ്റ് റെജി അമയന്നൂർ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് എം.എം.റെജിമോൻ, വൈക്കം മണ്ഡലം വൈസ് പ്രസിഡൻ്റ് ശശിധരൻ കോട്ടയം മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ എന്നിവർ പ്രസംഗിച്ചു.