play-sharp-fill
ഫുട്‌ബോളിലും ഒരു കൈ നോക്കാം… സൂപ്പർ ലീഗ് കേരള; കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്

ഫുട്‌ബോളിലും ഒരു കൈ നോക്കാം… സൂപ്പർ ലീഗ് കേരള; കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്

സ്വന്തം ലേഖകൻ

കൊച്ചി: അഭിനയത്തിന് പുറമെ സിനിമയില്‍ സംവിധായകന്‍, നിര്‍മാതാവ്, വിതരണക്കാരന്‍ എന്നീ റോളുകളില്‍ തിളങ്ങിയ പൃഥ്വിരാജ് ഫുട്‌ബോളിലും ഒരു കൈ നോക്കാനിറങ്ങുന്നു.


കേരളത്തിന്റെ പ്രഥമ ഫുട്‌ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്താക്കി കൊണ്ടാണ് പൃഥ്വിയും ഭാര്യ സുപ്രിയ മേനോനും പുതിയ ചുവടുവെക്കുന്നത്. കൊച്ചി എഫ് സിയെ ആണ് പൃഥ്വി സ്വന്തമാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ഫുട്‌ബോളിനെ പ്രൊഫഷണല്‍ തലത്തില്‍ ഉയര്‍ത്താന്‍ സൂപ്പര്‍ ലീഗ് കേരളക്ക് കഴിയുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുവഴി ഏറ്റവും താഴെക്കിടയില്‍ ഫുട്‌ബോളിനെ വളര്‍ത്താനും സാധിക്കും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. നമ്മുടെ നാട്ടിലെ മികച്ച കളിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്ബത്തിനെ മെച്ചപ്പെടുത്താനും ഇതുപോലൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിനാകും എന്നും പൃഥ്വി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അന്താരാഷ്ട്ര ഫുട്‌ബോള്‍ കളിയാവേശങ്ങള്‍ക്ക് സമാനമായി കേരളത്തിലും വരുന്ന സൂപ്പര്‍ ലീഗ് കേരള പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് സുപ്രിയ മേനോനും പറഞ്ഞു. കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധനയെ ലോകം തന്നെ അത്ഭുതത്തോടെയാണ് നോക്കുന്നത്. കേരളത്തില്‍ നടക്കുന്ന ആദ്യ ഫുട്‌ബോള്‍ ലീഗില്‍ കൂടുതല്‍ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

അതിന് തന്റെ പിന്തുണയുണ്ടാകുമെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. നസ്ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍ എന്നിവരാണ് കൊച്ചി എഫ്സി ടീമിന്റെ സഹ ഉടമകള്‍. അതേസമയം പൃഥ്വിരാജിന്റെ ലീഗിലെ പങ്കാളിത്തം യുവാക്കള്‍ക്കിടയില്‍ ടൂര്‍ണമെന്റിന് വലിയ പ്രചോദനവും ഊര്‍ജവും ആവേശവും പകരുമെന്ന് സൂപ്പര്‍ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു.

പൃഥ്വിരാജിന്റെ സാന്നിധ്യം ലീഗിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്നും ലോകമെമ്ബാടുമുള്ള മലയാളികള്‍ ലീഗിന്റെ ഭാഗമാകാന്‍ ഇത് പ്രചോദനമാകുമെന്ന് സൂപ്പര്‍ ലീഗ് കേരള മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാനും പറഞ്ഞു. ഇത്തരം നിക്ഷേപങ്ങള്‍ കേരള ഫുട്‌ബോളിനും നമ്മുടെ സംസ്ഥാനത്തിന്റെ കായിക സമ്ബദ് വ്യവസ്ഥയ്ക്കും ഉത്തേജനമാണ്. മറ്റ് വ്യവസായങ്ങളില്‍ നിന്നുള്ള കൂടുതല്‍ പങ്കാളിത്തം കായികരംഗത്തെ അടുത്ത തലത്തിലേക്ക് വളരാന്‍ സഹായിക്കുമെന്ന് കെഎഫ്‌എ പ്രസിഡന്റ് നവാസ് മീരാന്‍ അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ഓഗസ്റ്റ് അവസാനം മുതല്‍ ആരംഭിക്കുന്ന 60 ദിവസം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ ലീഗ് കായിക കേരളത്തിന് ആവേശമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ മാറ്റുരയ്ക്കുക. ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും ഐ ലീഗില്‍ ഗോകുലം എഫ്‌സിക്കും വലിയ പിന്തുണയാണ് മലയാളികള്‍ നല്‍കി വരുന്നത്.