26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ‘ഓര്‍ഡര്‍ ഓഫ് നൈല്‍’; പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ച് ഈജിപ്ത്

26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; നരേന്ദ്ര മോദിക്ക് ‘ഓര്‍ഡര്‍ ഓഫ് നൈല്‍’; പരമോന്നത പുരസ്‌കാരം നല്‍കി ആദരിച്ച് ഈജിപ്ത്

സ്വന്തം ലേഖകൻ

കെയ്‌റോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ ‘ഓര്‍ഡര്‍ ഓഫ് നൈല്‍’ നല്‍കി ആദരിച്ച് ഈജിപ്ത് സര്‍ക്കാര്‍. പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍-സിസിയാണ് പ്രധാനമന്ത്രിക്ക് ബഹുമതി സമ്മാനിച്ചത്.

26 വര്‍ഷത്തിന് ശേഷം ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അദ്ദേഹം ഈജ്പിതില്‍ എത്തിയത്. പ്രസിഡന്റ് സിസിയുമായി നടത്തിയ ചര്‍ച്ചയില്‍, വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച കയ്‌റോയില്‍ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിച്ചു. പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം, ഈജിപ്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വീകരണത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.