തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങളുമായി പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം; കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ പിഎംഇജിപിയെക്കുറിച്ചറിയാം
രാജ്യത്തുടനീളമുള്ള തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം. അറിയാം കൂടുതൽ വിവരങ്ങൾ
ഈ പദ്ധതികൊണ്ട് ആര്‍ക്കാണ് പ്രയോജനം ലഭിക്കുക? എന്താണ് പിഎംഇജിപി എന്നറിയാം.
രാജ്യത്തുടനീളമുള്ള തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. സംരംഭകര്‍ക്ക് വിവിധ സ്ഥാപങ്ങള്‍ ആരംഭിക്കുന്നതിന് സബ്‌സിഡി നല്‍കുന്നതിലൂടെ തൊഴിലവസരം സൃഷ്ടിക്കുകയാണ്. ദേശീയ തലത്തില്‍ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ആണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന തലത്തില്‍, സംസ്ഥാന കെവിഐസി ഡയറക്ടറേറ്റുകള്‍, സംസ്ഥാന ഖാദി, ഗ്രാമവ്യവസായ ബോര്‍ഡുകള്‍ (കെവിഐബികള്‍), ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ (ഡിഐസികള്‍), ബാങ്കുകള്‍ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും ഉയര്‍ന്ന വരുമാനം എങ്ങനെ നേടാം
ഇതുവരെ ഏകദേശം 7.8 ലക്ഷം മൈക്രോ സംരംഭങ്ങള്‍ക്ക് 19,995 കോടി രൂപയുടെ സബ്സിഡി ഈ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഇതില്‍ 80 ശതമാനവും നല്‍കിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്.
ജൂണില്‍ പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന്റെ കാലാവധി 2025-26 സാമ്ബത്തിക വര്‍ഷം വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിരുന്നു. സമയപരിധി നീട്ടിയതിനൊപ്പം പദ്ധതിയില്‍ ചില മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. നിര്‍മാണ യൂണിറ്റുകള്‍ക്കുള്ള പരമാവധി പദ്ധതിച്ചെലവ് 25 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ സേവന യൂണിറ്റുകള്‍ക്ക് നിലവിലുള്ള 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു.
അവധിക്കാലം പൊളിക്കും, റണ്‍വേയിലേക്ക് പുതിയ താരങ്ങള്‍; ദക്ഷിണേന്ത്യയില്‍ നിന്നും കൂടുതല്‍ ഫ്ലൈറ്റുകള്‍
ഈ വര്‍ഷം മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ അപേക്ഷകരെ പ്രത്യേക വിഭാഗമായി കണക്കാക്കി കൂടുതല്‍ സബ്‌സിഡി നല്‍കുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. വരുന്ന അഞ്ച് സാമ്ബത്തിക വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കാനാകും എന്നാണ് കേന്ദ്രത്തിന്റെ കണക്ക്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന് കീഴില്‍ കൊണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചിരുന്നു
പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷന്‍ പദ്ധതി പ്രകാരം സബ്‌സിഡി ലഭിക്കാനായി 18 വയസ്സിന് മുകളിലുള്ള ഏതൊരു വ്യക്തിക്കും അപേക്ഷിക്കാം. നിര്‍മ്മാണ മേഖലയില്‍ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പ്രോജക്ടിനായാണ് അപേക്ഷിക്കുന്നത് എങ്കില്‍ കുറഞ്ഞത് എട്ടാം ക്‌ളാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. പിഎംഇജിപിയുടെ കീഴില്‍ ഇനി പുതിയ പദ്ധതികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. മാത്രവുമല്ല കേദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും സ്കീമിന് കീഴില്‍ ഇതിനകം സബ്‌സിഡി നേടിയിട്ടുള്ള യൂണിറ്റുകള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.