ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഭവനങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ച് എൻ ജി ഒ അസോസിയേഷൻ
സ്വന്തം ലേഖകൻ
കോട്ടയം : ദിനം പ്രതിയുള്ള ഇന്ധന വിലവർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ വീടുകളിൽ പ്രതിഷേധ ജ്വാല തെളിച്ച് കുടുംബസമേതം പ്രതിഷേധ ജ്വാലയിൽ പങ്കാളികളായി.
പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അനിനിയന്ത്രിതമായി ഉയരുന്നത് കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് താങ്ങാൻ കഴിയുന്നതല്ല . കോവിഡ് മഹാമാരി പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്ധന വിലവർദ്ധനവ് സാധാരണക്കാരെ ശ്വാസം മുട്ടിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിത്യയോപക സാധനങ്ങളുടെ വില ഇതോടൊപ്പം ഉയരുകയാണ്. വികലമായ സാമ്പത്തിക നയങ്ങൾ തിരുത്തി ആശ്വാസ നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് തോമസ് ഹെർബിറ്റ് , സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു , ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് , ജില്ലാ സെക്രട്ടറി ബേബിൻ വി .പി , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സാബു ജോസഫ് , അഷറഫ് പറപ്പള്ളി , സോജോ തോമസ് , ജില്ലാ ട്രഷറർ സഞ്ജയ് എസ് നായർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ റോജൻ മാത്യു , ജി.ആർ സന്തോഷ് കുമാർ , പി എച്ച് ഷീജാബിവി , സെലസ്റ്റിൻ സേവ്യർ , പി.സി മാത്യു , ബെന്നി ജോർജ് , കണ്ണൻ ആൻഡ്രൂസ് ,കെ സി.ആർ തമ്പി , സുരേഷ് ബാബു, എന്നിവർ ഭവനങ്ങളിൽ ദീപം തെളിയിച്ചു കൊണ്ട് പ്രതിഷേധ ജ്വാലക്ക് നേതൃത്വം നൽകി.