വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെ നടപടി വേണം; കേരള പത്രപ്രവർത്തക അസോസിയേഷൻ
സ്വന്തം ലേഖകൻ
കണ്ണൂർ പേരാവൂർ: വാഹനങ്ങളിൽ വ്യാജ പ്രസ് സ്റ്റിക്കർ ഉപയോഗിക്കുന്നവർക്കെതിരെയും മാധ്യമങ്ങളുടെ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിക്കുന്നവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ പേരാവൂർ മേഖല യോഗം അധികൃതരോട് ആവശ്യപ്പെട്ടു.റോബിൻസ് ഹാളിൽ ജില്ലാ പ്രസിഡൻറ് പി.അജയകുമാർ ഉദ്ഘാടനം ചെയ്തു.പേരാവൂർ പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം സി.ബാബു, പ്രസ് ക്ലബ്ബ് സെക്രട്ടറി നാസർ വലിയേടത്ത്,വൈസ് പ്രസിഡൻറ് കെ.കെ.ശ്രീജിത്ത്, കെ.ആർ.തങ്കച്ചൻ, ധോനിഷ് ചാക്കോ,ദീപു കക്കാടൻകണ്ടി,സജേഷ് നാമത്ത്, തോമസ് അലക്‌സ് തുടങ്ങിയവർ സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള പത്രപ്രവർത്തക അസോസിയേഷൻ പേരാവൂർ മേഖല ഭാരവാഹികൾ: നാസർ വലിയേടത്ത് (പ്രസി.), ദീപു കക്കാടൻകണ്ടി(വൈസ്.പ്രസി.),അനൂപ് നാമത്ത് (ജന:സെക്രട്ടറി), കെ.ആർ.തങ്കച്ചൻ (ജോ: സെക്രട്ടറി),സജേഷ് നാമത്ത് (ട്രഷറർ).സവിത മനോജ്, ധോനിഷ് ചാക്കോ ( എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ).