play-sharp-fill
തീയറ്റർ തുറന്നാൽ മരയ്ക്കാർ എത്തുക കേരളത്തിലെ 600 തീയറ്ററുകളിൽ; സിനിമാ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തം

തീയറ്റർ തുറന്നാൽ മരയ്ക്കാർ എത്തുക കേരളത്തിലെ 600 തീയറ്ററുകളിൽ; സിനിമാ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ശക്തം

തേർഡ് ഐ സിനിമ

കൊച്ചി: സിനിമാമേഖലയ്ക്കായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ സമ്മർദ്ദം ശക്തമാക്കി സിനിമാ സംഘടനകൾ. നിയന്ത്രണങ്ങൾ പാലിച്ച് സിനിമാ ചിത്രീകരണം അനുവദിയ്ക്കണമെന്ന് താരസംഘടനയായ അമ്മയുടെ ആവശ്യം.

ഷൂട്ടിംഗ് അനുമതി നേടിയെടുക്കുന്നതിന് മുന്നോടിയായി സിനിമാ മേഖലയിലുള്ളവർക്കായി വാക്സിനേഷനും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരങ്ങൾ,സഹായികൾ,ആശ്രിതർ,ജൂനിയർ ആർട്ടിസ്റ്റുകൾ തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവർക്കായുള്ള വാക്സിനേഷനാണ് അമ്മയയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.

നടി മഞ്ജുവാര്യർ വാക്സിനേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണ നിലനിൽക്കുന്നതിനാൽ തീയേറ്ററുകൾ തുറക്കാൻ അനുമതി നൽകേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.

എന്നാൽ സീരിയലുകൾക്ക് അനുമതി നൽകിയപോലെ ചിത്രീകരണത്തിനെങ്കിലും അനുമതി വേണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.

സിനിമാ മേഖലയുടെ പുനരുജ്ജീവനത്തിനായ പ്രത്യേക പാക്കേജെന്ന ആവശ്യവും സിനിമാ സംഘടനകൾ മുന്നോട്ടുവെയ്ക്കുന്നു.

ലോക്ക്ഡൗൺ പിൻവലിച്ച് തീയറ്ററുകൾ തുറന്നാൽ മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരയ്ക്കാർ ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 600 തീയേറ്ററുകളിൽ ഒരേ സമയം പ്രദർശിപ്പിയ്ക്കാനാണ് തീരുമാനം.