സജി മഞ്ഞക്കടമ്പന് പിന്നാലെ പാർട്ടിയിൽ നിന്നും രാജിവച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം
കോട്ടയം : കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം കേരളാ കോൺഗ്രസിൽ നിന്നും രാജിവച്ചു. പാർട്ടി എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫിൻ്റെ ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രസാദ് രാജി വച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജി വച്ച സജി മഞ്ഞക്കടമ്പന്റെ അനുയായിയാണ് പ്രസാദ് ഉരുളികുന്നം
പാർട്ടിയിൽ ജനാധിപത്യം ഇല്ലെന്നാക്കിയെന്നും തൻ്റെ ഏകാധിപത്യമാണ് മോൻസ് ജോസഫ് നടപ്പിലാക്കുന്നത് എന്നും പ്രസാദ് ഉരളിക്കുന്നം പറഞ്ഞു.
മോൻസിന്റെ ഏകാധിപത്യ പ്രവണതകളെ കുറിച്ച് തുടക്കത്തിലേ തന്നെ തൊടുപുഴ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടെങ്കിലും അവർ ഇക്കാര്യത്തിൽ കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. എല്ലാവരെയും മോൻസ് ജോസെഫിന്റെ കൈകളിലേക്ക് ഇട്ടു കൊടുക്കുന്ന നടപടിയായെ ഇതിനെ കാണുവാൻ സാധിക്കൂ. യു ഡി എഫിൽ വിലപേശൽ ശക്തി കേരളാ കോൺഗ്രസിന് ഇല്ലാതായെന്നും പ്രസാദ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0