പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വീണ്ടും പരക്കുന്നു; വൈറലായി മോഹൻലാലിൻ്റെ മറുപടി

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വീണ്ടും പരക്കുന്നു; വൈറലായി മോഹൻലാലിൻ്റെ മറുപടി

സ്വന്തം ലേഖിക

കൊച്ചി: മലയാളത്തിന്റെ പ്രിയതാരങ്ങളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വീണ്ടും പരക്കുന്നു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ പ്രണവും കല്യാണിയും ജോഡികളായി എത്തിയതിന് പിന്നാലെയാണ് പ്രണയ ഗോസിപ്പ് സജീവമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണിയും പ്രണവും വിവാഹിതരാകുന്നു എന്നുവരെയുള്ള വാര്‍ത്തകള്‍ എത്തിക്കഴിഞ്ഞു. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന്റെ മറുപടിയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

‘പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു.

അവര്‍ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച്‌ സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫി എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും.

സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും. അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ്’- മോഹന്‍ലാല്‍ ചോദിച്ചു