play-sharp-fill
ധീരസൈനികന്‍ പ്രദീപിന്‍റെ  മൃതദേഹം വഹിച്ചുള്ള വിമാനം ഡൽഹിയില്‍ നിന്ന് പുറപ്പെട്ടു; 12.30ന് വാളയാറെത്തും; സംസ്കാരം ഇന്ന് വൈകിട്ട്

ധീരസൈനികന്‍ പ്രദീപിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം ഡൽഹിയില്‍ നിന്ന് പുറപ്പെട്ടു; 12.30ന് വാളയാറെത്തും; സംസ്കാരം ഇന്ന് വൈകിട്ട്

സ്വന്തം ലേഖിക

തൃശ്ശൂര്‍: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്‍റെ മൃതദേഹം വഹിച്ചുള്ള വിമാനം ഡൽഹിയില്‍ നിന്ന് പുറപ്പെട്ടു.

സമയ പരിമിതി മൂലം സുളുരിലെ ചടങ്ങുകള്‍ വേഗത്തിലാക്കും. 12.30ന് മൃതദേഹം വാളയാറെത്തും. മന്ത്രിമാരായ കെ രാജന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ വാളയാറില്‍ മൃതദേഹം ഏറ്റുവാങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പുത്തൂരിലെ സ്കൂളില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും. സംസ്കാരത്തിന് 2 മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിൻ്റെ വീട്ടിലെത്തും. വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക.

പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. രോഗിയായ അച്ഛന്‍ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടില്‍ ഉള്ളത്.

തൃശൂര്‍ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹെലികോപ്ടറിന്റെ ഫ്‌ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലും പങ്കെടുത്തു.