play-sharp-fill
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ താമസിച്ച യുവാക്കളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വ്യാഴാഴ്ച വൈകുന്നേരത്തോടെ;  സിനിമ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധയേറ്റത്  ജയിലിൽ നിന്നു കൊണ്ടുവന്ന ചപ്പാത്തി വഴി

സ്വന്തം ലേഖകൻ

കോട്ടയം: സിനിമ പ്രവർത്തകർക്ക് ഭക്ഷ്യവിഷബാധയേറ്റത് തൃശൂരിൽ നിന്നു കൊണ്ടുവന്ന ജയിൽ ചപ്പാത്തി വഴിയാണെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതു സംബന്ധിച്ച് തൃശൂരിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് റിപ്പോർട്ട് നൽകും.

സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ടൂറിസ്റ്റ് ഹോമിൽ താമസിച്ച 9 യുവാക്കളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്നു വ്യാഴാഴ്ച വൈകിട്ട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമായതോടെ ഇവർ രാത്രി ആശുപത്രി വിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സാ രേഖകൾ പരിശോധിക്കുകയും ഇവർ താമസിച്ച ടൂറിസ്റ്റ് ഹോം പരിശോധിക്കുകയും ചെയ്തു.

ഇവിടെ നിന്ന് ഇവർ കഴിച്ച ചപ്പാത്തിയുടെ കവറും കണ്ടെടുത്തു. ഇവരെ എത്തിച്ച കോഓർഡിനേറ്റർമാരുടെ മൊഴി പ്രകാരം ജയിൽ ചപ്പാത്തി ആണ് ഇവർക്ക് എത്തിച്ച് നൽകിയതെന്നു കണ്ടെത്തിയത്.