play-sharp-fill
രണ്ട് വൈദ്യുതി പോസ്റ്റുകൾ കടപഴുകി പാടത്ത് വീണു ; കുമരകം ഇടവട്ടം  പ്രദേശം ഇരുട്ടിൽ .

രണ്ട് വൈദ്യുതി പോസ്റ്റുകൾ കടപഴുകി പാടത്ത് വീണു ; കുമരകം ഇടവട്ടം  പ്രദേശം ഇരുട്ടിൽ .

 

കുമരകം : 6-ാം വാർഡിൽ ഇടവട്ടം പാടത്തു കൂടി കടന്നുപോകുന്ന എൽ.റ്റി. ലെെനിലെ രണ്ട് വൈദ്യുതി

പോസ്റ്റുകൾ കടപഴുകി വീണതോടെ പ്രദേശവാസികൾ ഇരുട്ടിലായി. ഇന്നലെ പാതിരാത്രിയോടെയാണ് സംഭവം.

തയ്യിൽ ജോസിൻ്റെ പുരയിടത്തിൽ നിന്ന പൂവരശ് സമീപത്തെ പോസ്റ്റിലേക്കും ലൈനിലേക്കും വീണതോടെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ മറ്റാെരു പോസ്റ്റും പാടത്തെ വെള്ളത്തിലേക്ക് വീണു. ഇതെ തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ലെെൻ ഓഫാക്കി.

ഇടവട്ടം പാടത്ത് പുഞ്ച കൃഷി കഴിഞ്ഞ് വെള്ളം കയറ്റിയിട്ടിരിക്കുന്നതിനാൽ മരം വെട്ടിമാറ്റി പോസ്റ്റുകൾ

നിവർത്തി വൈദ്യുതിവിതരണം പുനരാരംഭിക്കാൻ രണ്ട് ദിവസം വേണ്ടി വരുമെന്ന് വൈദ്യുതി ജീവനക്കാർ പറഞ്ഞതായി പ്രദേശവാസികളായ വൈദ്യുതി ഉപയോക്താക്കൾ പറഞ്ഞു.