play-sharp-fill
പൂവന്‍തുരുത്തില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയെ ആക്രമിക്കാന്‍ ശ്രമം ; യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവിന് പരിക്ക് ; പ്രതിയെ കസ്റ്റഡിയിലെടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ്

പൂവന്‍തുരുത്തില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയെ ആക്രമിക്കാന്‍ ശ്രമം ; യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവിന് പരിക്ക് ; പ്രതിയെ കസ്റ്റഡിയിലെടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: പൂവന്‍തുരുത്തില്‍ വ്യവസായ ഏരിയയ്ക്കു സമീപം പിതാവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പതിനേഴുകാരിയെ ഇതര സംസ്ഥാനക്കാരന്‍ ആക്രമിക്കാന്‍ ശ്രമം. റോഡിലേക്കു വലിച്ചിട്ടു പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പിതാവിനും പരിക്കേറ്റു.

പ്രദേശവാസിയായ പിതാവും മകളും സ്‌കൂട്ടറില്‍ വീട്ടിലേയ്ക്കു പോകുകയായിരുന്നു. ഇതിനിടെ ഇടവഴിയില്‍ നിന്നും എത്തിയ ഇതര സംസ്ഥാന തൊഴിലാളി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തിന് പിടിച്ച് വലിച്ച് റോഡിലേയ്ക്ക് ഇടുകയായിരുന്നു. കുട്ടിയെ പിടിച്ച് വലിച്ചതോടെ പിതാവും റോഡിലേക്ക് ബൈക്കുമായി മറിഞ്ഞു വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ഇടവഴിയിലേക്കു വലിച്ചിഴച്ചുകൊണ്ടു പോകാനാണ് ഇതരസംസ്ഥാന തൊഴിലാളി ശ്രമിച്ചത്. ഇതു കണ്ടു കുട്ടിയുടെ പിതാവ് ഓടിയെത്തി കുട്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും പിതാവിനെ ആക്രമിക്കുകയും, കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നു പ്രതിയെ കീഴ്‌പ്പെടുത്തി കുട്ടിയെ രക്ഷിച്ചു. തുടര്‍ന്ന്, ലഹരിക്കടിമപ്പെട്ട് അക്രമാസക്തനായ ഇതരസംസ്ഥാനക്കാരനെ നാട്ടുകാര്‍ ചേര്‍ന്നു ഏറെ പണിപ്പെട്ട് പിടിച്ചുവെക്കുകയായിരുന്നു.

പിന്നീട്, കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന്, രക്ത പരിശോധനയ്ക്കായി ഇയാളെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ഇരയായ കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.