പൂവൻതുരുത്ത് മേൽപ്പാലം നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞു: നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ജീവൻവാരിപ്പിടിച്ച് നാട്ടുകാർ; വീഡിയോ ഇവിടെ കാണാം

പൂവൻതുരുത്ത് മേൽപ്പാലം നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞു: നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ജീവൻവാരിപ്പിടിച്ച് നാട്ടുകാർ; വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ

പൂവൻതുരുത്ത്: നിർമ്മാണത്തിലിരുന്ന പൂവൻതുരുത്ത് മേൽപ്പാലത്തിൽ മണ്ണിടിഞ്ഞു. ജീവനക്കാർ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനിടെയാണ് മുകളിൽ നിന്നും മണ്ണിടിഞ്ഞു വീണത്. ഭാഗ്യംകൊണ്ടു മാത്രമാണ് ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ. ഒരു വർഷത്തിനിടെ പല തവണ മുടങ്ങിയ മേൽപ്പാലം നിർമ്മാണം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും മുൻപ് തന്നെ ഇവിടെ മണ്ണിടിച്ചിലുണ്ടായിരുന്നു. മണ്ണിടിഞ്ഞത് സമീപ വാസികളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും റെയിൽവേ കരാറുകാരോ, ജീവനക്കാരോ എത്താതിരുന്നതിനാൽ ഇത് ശ്രദ്ധയിൽപ്പെടുത്താൻ സാധിച്ചില്ല. കൊവിഡ് ലോക്ക് ഡൗൺ കാരണം കരാറുകാരോ റെയിൽവേ ജീവനക്കാരോ ഇവിടെ എത്താതിരുന്നതിനാലാണ് ഇവരെ അറിയിക്കാനാവാതെ പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഇന്നലെ രാവിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. ഇവിടെ രണ്ട് റൗണ്ട് കോൺക്രീറ്റിങ് ജോലികൾ നടത്തുകയും ചെയ്തു. മൂന്നാം റൗണ്ട് കോൺക്രീറ്റിംങിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞു വീണത്. മൂന്നാം റൗണ്ട് കോൺക്രീറ്റിനായി ലോറി വരാനുള്ള ഇടവേളയിൽ തൊഴിലാളികൾ ചായ കുടിക്കാൻ മാറിയതായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി മണ്ണിടിഞ്ഞത്.

വീടുകൾ അപകടാവസ്ഥയിലായിട്ടുണ്ടെങ്കിൽ ഈ പ്രദേശത്ത് പ്രശ്നം പരിഹരിക്കുമെന്നും സംരക്ഷണ ഭിത്തി നിർമ്മിക്കുമെന്നും റെയിൽവേ കരാറുകാരനും അധികൃതരും വീട്ടുടമസ്ഥരെ അറിയിച്ചു. മണ്ണ് നീക്കം ചെയ്ത ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.