പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പി.ഡി.പി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അർബുദ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ പൂന്തുറ സിറാജിന്‍റെ ആരോഗ്യാവസ്ഥ മഅ്ദനി പുറംലോകത്തെ അറിയിച്ചിരുന്നു.

അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറാജ് പി.ഡി.പി വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. അധികം വൈകാതെ പൂന്തുറ സിറാജ് വീണ്ടും പി.ഡി.പിയിലേക്ക് തിരിച്ചുവരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത വിയോഗം. മദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ് പൂന്തുറ സിറാജ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൌൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പി.ഡി.പിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.