നവീന കാലത്തിന്റെ കീറാമുട്ടിയായ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അഴിയൂരിന്റെ മാതൃക അഭിനന്ദനാർഹം: മന്ത്രി അഹമ്മദ് ദേവർകോവിൽ

നവീന കാലത്തിന്റെ കീറാമുട്ടിയായ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അഴിയൂരിന്റെ മാതൃക അഭിനന്ദനാർഹം: മന്ത്രി അഹമ്മദ് ദേവർകോവിൽ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് : നവീന കാലഘട്ടത്തിലെ കീറാമുട്ടിയായ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അഴിയൂരിന്റെ മാതൃക അഭിനന്ദനാർഹമാണെന്ന് സംസ്ഥാന തുറമുഖം- പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഖര മാലിന്യ സംസ്കരണ മേഖലയിലെ മികവിന് കോഴിക്കോട് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 2021ലെ നവകേരള പുരസ്കാരം അഴിയൂർ ഗ്രാമപഞ്ചായത്തിന് സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരമായ രണ്ട് ലക്ഷം രൂപയും പ്രശംസാ പത്രവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി

അജൈവ മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്ത് ഹരിതസേന അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു

അഴിയൂർ പഞ്ചായത്തിന്റെ ഉപഹാരം പ്രശസ്ത ചിത്രകാരൻ പാരിസ് മോഹനൻ വരച്ച ചിത്രം വടകര ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മാനിച്ചു.

ചടങ്ങിൽ വടകര എംഎൽഎ കെ കെ രമ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് റിപ്പോർട്ട് അവതരിപ്പിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ വി അബ്ദുൾ ലത്തീഫ്, ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി പ്രകാശ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം മിനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അനിഷ ആനന്ദസദനം റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഇ ടി അയ്യൂബ്, വി പി വിജയൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഇസ്മയിൽ ഹാജി അജ്മാൻ, പി ബാബുരാജ്, സി സുഗതൻമാസ്റ്റർ,പി ശ്രീധരൻ, കെ പ്രശാന്ത്, പിഎം അശോകൻ, കെ പി പ്രമോദ്, കെ വി രാജൻ മാസ്റ്റർ, എ കെ സൈനുദ്ദീൻ ,മുബാസ് കല്ലേരി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ ഹരിതസേന ലീഡർ എ സിനി, , ഗ്രീൻ വേംസ് പ്രതിനിധി കെ നവാസ്, ഫ്രഷ് കട്ട് പ്രതിനിധി യുജിൻ ജോൺസൺ, വി ഇ ഓ എസ് വൈശാഖ് തുടങ്ങിയവർ സംസാരിച്ചു.