പൂഞ്ഞാർ തൊഴിൽവീഥി’യുമായി പി.സി. ജോർജ് എംഎൽഎ

പൂഞ്ഞാർ തൊഴിൽവീഥി’യുമായി പി.സി. ജോർജ് എംഎൽഎ

Spread the love

സ്വന്തം ലേഖകൻ

പൂഞ്ഞാർ: കർഷകർക്കു കൈത്താങ്ങായി രൂപീകരിച്ച പൂഞ്ഞാർ കാർഷികവിപണിക്കു പിന്നാലെ പൂഞ്ഞാർ തൊഴിൽവീഥി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി പി.സി. ജോർജ് എംഎൽഎ.
കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി രൂപീകരിച്ച പൂഞ്ഞാർ കാർഷികവിപണി വിജയത്തിലെത്തിയതിന്റെ പ്രചോദനത്തിലാണു തൊഴിൽ അന്വേഷകർക്കും തൊഴിൽദാതാക്കൾക്കും കണ്ടുമുട്ടാൻ ഒരു പ്ലാറ്റ്‌ഫോമായി പൂഞ്ഞാർ തൊഴിൽവീഥി പരീക്ഷണാടിസ്ഥാനത്തിൽ രൂപീകരിക്കുന്നത്.

കോവിഡിനെത്തുടർന്നു ജോലി നഷ്ടപ്പെട്ടവർക്കും കൃഷി ചെയ്യാൻ ഭൂമിയില്ലാത്തവരുമായ ആളുകൾക്കും സഹായകരമാകാനാണു തൊഴിൽവീഥിയിലൂടെ ഉദ്ദേശിക്കുന്നത്.
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി നൈപുണ്യ ജോലികൾക്കും, കാർഷിക/കാർഷികേതര ജോലികൾക്കും തുടങ്ങി പ്രഫഷണൽ ജോലിക്കാരെ വരെ കിട്ടുന്ന ഒരു ഡേറ്റാ ബാങ്ക്, ഒഴിവുകൾ പോസ്റ്റ് ചെയ്യാൻ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് എന്നിങ്ങനെയാണ് തൊഴിൽവീഥിയിലൂടെ ലക്ഷ്യമിടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളുകളെ ഫോൺവഴി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കും. തൊഴിൽവീഥി കൂടുതൽ ഫലവത്തായും ജനങ്ങൾക്കു പ്രയോജനപ്പെടുംവിധം രൂപീകരിക്കുന്നതിനും ആവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതുജനങ്ങളിൽനിന്നു സ്വീകരിക്കുമെന്നും പി.സി. ജോർജ് എംഎൽഎ പറഞ്ഞു.

Tags :