പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അവലോകന യോഗവുമായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി താലൂക്ക് ഭാഗത്ത് വരുന്ന പഞ്ചായത്തുകളിലെ എരുമേലി, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ, പാറത്തോട് കോവിഡ് പ്രതിരോധ പ്രവർത്തനം, ദുരന്ത നിവാരണ മുന്നൊരുക്കം, മഴക്കാല പൂർവ്വ ശുചീകരണം എന്നീ കാര്യങ്ങൾ സംബന്ധിച്ച് നിയുക്ത പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.
കാഞ്ഞിരപ്പള്ളി തഹസീൽദാർ റോയ് തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ തങ്കമ്മ ജോർജ്ജുകുട്ടി (എരുമേലി), ജോണിക്കുട്ടി മഠത്തിനകം(പാറത്തോട്), രേഖാ ദാസ്(മുണ്ടക്കയം), പി.എസ്. സജിമോൻ(കൂട്ടിക്കൽ), സന്ധ്യ വിനോദ് (കോരുത്തോട്) എന്നിവരും റവന്യൂ, ആരോഗ്യ, പോലീസ്, പൊതുമരാമത്ത്, ഇറിഗേഷൻ, വൈദ്യുതി, ഫയർ ഫോഴ്സ് തുടങ്ങിയ വകുപ്പുദ്യോഗസ്ഥർ എന്നിവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തൃപ്തികരമായി നടക്കുന്നതായി യോഗം വിലയിരുത്തി. പ്രകൃതി ദുരന്തങ്ങൾ സംബന്ധമായി മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനമെടുത്തു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടത്തുന്നതിനും നിശ്ചയിച്ചു.