പൊന്നാനിയില്‍ 15 ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍
കോഴിക്കോട് : പൊന്നാനിയില്‍ പതിനഞ്ച് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
മധ്യവയസ്‌കനായ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പൊന്നാനിയില്‍ കടലില്‍ ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 50നും 60നും ഇയടില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തീരത്ത് നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ പടിഞ്ഞാറ് കടലില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തില്‍ അടിവസ്ത്രം മാത്രമാണ് ഉള്ളത്. പൊന്നാനി കോസ്റ്റല്‍ പൊലീസ് ഫിഷറീസ് ബോട്ടിലെത്തി മൃതദേഹം എട്ട് മണിയോടെ കരക്കെത്തിച്ചു. തിരിച്ചറിയാത്തതിനാല്‍ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.