പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാർക്ക് പരിചയപ്പെടുത്തി..! പൊന്നമ്പലമേട്ടിലെത്തിയത് ഒന്നരമണിക്കൂർ കൊണ്ട്..! ഇടനിലക്കാരൻ പിടിയിൽ..! പ്രതിയെ പിടികൂടിയത് കട്ടപ്പനയിൽ നിന്നും

പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാർക്ക് പരിചയപ്പെടുത്തി..! പൊന്നമ്പലമേട്ടിലെത്തിയത് ഒന്നരമണിക്കൂർ കൊണ്ട്..! ഇടനിലക്കാരൻ പിടിയിൽ..! പ്രതിയെ പിടികൂടിയത് കട്ടപ്പനയിൽ നിന്നും

സ്വന്തം ലേഖകൻ

കട്ടപ്പന : പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരൻ പിടിയിൽ. കുമളി സ്വദേശി ചന്ദ്രശേഖരൻ (കണ്ണൻ ) ആണ് അറസ്റ്റിലായത്. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനാണെന്ന് പൊലീസ് പറഞ്ഞു.കട്ടപ്പനയിൽ നിന്നാണ് ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കേസിൽ അറസ്റ്റിലായ രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ മുഖ്യപ്രതി നാരായണൻ സ്വാമിയെ വഴികാട്ടികളുമായി പരിചയപ്പെടുത്തിയത് ഇയാൾ ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഗവി വനംവകുപ്പ് വികസന കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് നാരായണൻ സ്വാമിക്ക് പരിചയപ്പെടുത്തി കൊടുത്തത്.

തൃശൂർ തെക്കേക്കാട്ട് മഠം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒൻപതംഗം സംഘമാണ് പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയത്.

ഉദ്യോഗസ്ഥരുടെ സഹായത്തോടെ പച്ചക്കാനത്ത് നിന്ന് കാട്ടിൽ കൂടി വഴിതെളിച്ച് ഒന്നര മണിക്കൂർ കൊണ്ടാണ് നാരായണൻ സ്വാമിയും നാലു തമിഴ്നാട് സ്വദേശികളും പൊന്നമ്പലമേട്ടിൽ എത്തിയത്. ഇതിന് രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രതിഫലം നൽകിയതായും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

രണ്ടാഴ്ച മുൻപാണ് സംഘം വനത്തിൽ പ്രവേശിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സംഭവം വിവാദമായതോടെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു.

കേസില്‍ നേരത്തെ അറസ്റ്റിലായ രണ്ടുപേർ റിമാന്‍ഡിലാണ്. വനംവികസന കോര്‍പറേഷന്‍ ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പൂജ നടത്തിയവര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.