പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാർക്ക് പരിചയപ്പെടുത്തി..! പൊന്നമ്പലമേട്ടിലെത്തിയത് ഒന്നരമണിക്കൂർ കൊണ്ട്..! ഇടനിലക്കാരൻ പിടിയിൽ..! പ്രതിയെ പിടികൂടിയത് കട്ടപ്പനയിൽ നിന്നും

സ്വന്തം ലേഖകൻ കട്ടപ്പന : പൊന്നമ്പല മേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ ഇടനിലക്കാരൻ പിടിയിൽ. കുമളി സ്വദേശി ചന്ദ്രശേഖരൻ (കണ്ണൻ ) ആണ് അറസ്റ്റിലായത്. പൂജ നടത്തിയ നാരായണനെ വഴികാട്ടികള്‍ക്ക് പരിചയപ്പെടുത്തിയത് കണ്ണനാണെന്ന് പൊലീസ് പറഞ്ഞു.കട്ടപ്പനയിൽ നിന്നാണ് ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. കേസിൽ അറസ്റ്റിലായ രണ്ടു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തി വരികയായിരുന്നു. കേസിലെ മുഖ്യപ്രതി നാരായണൻ സ്വാമിയെ വഴികാട്ടികളുമായി പരിചയപ്പെടുത്തിയത് ഇയാൾ ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഗവി വനംവകുപ്പ് വികസന കോർപ്പറേഷനിലെ രണ്ടു ഉദ്യോഗസ്ഥരെയാണ് […]

പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് 3000 രൂപ കൈപ്പറ്റി..! സഹായിച്ചത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിലെ ജീവനക്കാർ..! രണ്ടു പേരെ അറസ്റ്റു ചെയ്തു..! വനം വകുപ്പിന് പങ്കില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊന്നമ്പല മേട്ടിലേക്ക് നാരായണ സ്വാമിയെ കടത്തിവിട്ടത് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ (കെഎഫ്‌ഡിസി) ജീവനക്കാരാണെന്ന് വനം വകുപ്പ്.സംഭവത്തിൽ കെഎഫ്‌ഡിസി കോളനിയിലെ താമസക്കാരനായ രാജേന്ദ്രൻ കറുപ്പയ്യ (51), സാബു മാത്യു (49) എന്നിവരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 3000 രൂപ കൈപ്പറ്റിയാണ് ജീവനക്കാർ നാരായണ സ്വാമിയെ സംരക്ഷിത വനമേഖലയിലേക്ക് കടത്തിവിട്ടത്. പ്രദേശവാസികളായതിനാൽ ഇടനിലക്കാർ വഴിയാണ് നാരായണ സ്വാമി ഇവരെ പരിചയപ്പെട്ടത്. പൈസ വാഗ്ദാനം ചെയ്തപ്പോൾ കടത്തിവിടാമെന്ന് സമ്മതിച്ചു. പൂജാ സാധാനങ്ങൾ കൊണ്ടുപോകാൻ […]