പൊൻകുന്നത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട്  തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം;  കേസിൽ മൂന്ന് പേർ അറസ്റ്റിൽ

പൊൻകുന്നത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പൊൻകുന്നത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇളങ്ങുളം പനമറ്റം അമ്പലം ഭാഗത്ത് വേലം പറമ്പിൽ വീട്ടിൽ അപ്പുക്കുട്ടൻ മകൻ അഖിൽ അപ്പു (23), എലിക്കുളം ചേലച്ചൂട് കവല ഭാഗത്ത് കുന്നത്തോട്ട് വീട്ടിൽ ടോമി മാത്യു മകൻ എൽബിൻ ടോം (24), എലിക്കുളം ഉരുളിക്കുന്നം വയലിൽ പടിഞ്ഞാറേതിൽ വീട്ടിൽ ബിജുകുമാർ മകൻ ആദിത്യൻ ബി നായർ (21) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം കൂരാലി പനമറ്റം റോഡിൽ വഴിയരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന പ്രശാന്ത് എന്നയാളെയാണ് ബൈക്കിൽ എത്തി ആക്രമിച്ചത്. സംസാരിച്ചുനിന്ന പ്രശാന്തിനെ ബൈക്കിൽ എത്തിയ മൂവരും ചേർന്ന് ചീത്തവിളിക്കുകയും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബൈക്കിൽ നിന്ന് ഇറങ്ങി പ്രതികൾ ഇയാളെ മര്‍ദ്ധിക്കുകയും, കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്തെത്തുകയും,പോലീസിനെ കണ്ട് പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പിന്തുടർന്ന് സാഹസികമായി പിടികൂടുകയുമായിരുന്നു.

പൊൻകുന്നം സ്റ്റേഷൻ എസ്.ഐ റെജിലാൽ കെ.ആർ, നിസാർ, എ.എസ്.ഐ അജിത്ത്, സി.പി.ഓ മാരായ പ്രദീപ് അപ്പുക്കുട്ടൻ, ബിനോയ് മോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.