പൊൻകുന്നം – പാലാ റോഡിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

പൊൻകുന്നം – പാലാ റോഡിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം; കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കാർ ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് കൊറ്റപള്ളി വളച്ചുകെട്ടി അമ്പലം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ജയപ്രദീപ് (21) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയോടുകൂടി പൊൻകുന്നം – പാലാ റോഡിൽ എലിക്കുളം ഭാഗത്ത് വച്ച് നടന്നു പോവുകയായിരുന്ന വീട്ടമ്മയെ ഇയാൾ ഓടിച്ചിരുന്ന ഇന്നോവ കാര്‍ ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു.

അപകടത്തെ തുടർന്ന് പൊൻകുന്നം പോലീസ് സ്ഥലത്തെത്തുകയും എസ്.എച്ച്.ഓ എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.