
സ്വന്തം ലേഖിക
കോട്ടയം: സുഹൃത്തുക്കളുടെ നേരെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
വാഴൂർ കന്നുക്കുഴി ഭാഗത്ത് കടവന്നപ്പുഴ വീട്ടിൽ ശിവൻകുട്ടി നായർ മകൻ രാജീവ് കെ.എസ് (ഹനുമാൻ രാജീവ് -38) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ ചാമംപതാൽ ഷാപ്പിന് സമീപത്ത് വച്ച് മദ്യപിക്കുകയും ഇവർ തമ്മിൽ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് രാജീവ് സ്ഥലത്തു നിന്ന് പോവുകയും വടിവാളുമായി തിരിച്ചെത്തി സുഹൃത്തുക്കളെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് മണിമല സ്റ്റേഷനിൽ നിരവധി അടിപിടി കേസുകൾ നിലവിലുണ്ട്.
മണിമല എസ്.എച്ച്.ഓ ഷാജിമോൻ, എസ്.ഐ സുരേഷ്, എ.എസ്.ഐ മാരായ റോബി ജെ ജോസ്, സുനിൽകുമാർ, സി.പി.ഓ മാരായ ടോമി, അജിത്ത്, ശ്രീകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.







