play-sharp-fill
രാജ്യത്തെ ഏറ്റവും മികച്ച സേന കേരള പൊലീസ്..! രാഷ്‌ട്രീയവൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം; നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് തെളിവ് നിരത്തി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തെ ഏറ്റവും മികച്ച സേന കേരള പൊലീസ്..! രാഷ്‌ട്രീയവൽക്കരണം ഉണ്ടെന്ന ആരോപണം അടിസ്ഥാന രഹിതം; നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് തെളിവ് നിരത്തി മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. രാഷ്ട്രീയവത്കരണത്തിലൂടെ പൊലീസിൽ ക്രിമിനലുകളുടെ സ്വാധീനം വർദ്ധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ഇത് അടിസ്ഥാന രഹിതമാണെന്നും, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചുവിടുന്നതുൾപ്പെടെയുളള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും സഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

641/2022 പ്രകാരം പോക്‌സോ കേസ് ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് വയനാട് സ്‌പെഷ്യൽ മൊബൈൽ യൂണിറ്റ് ഡി.വൈ.എസ്.പി. അന്വേഷിച്ചു വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രഭാത സവാരിക്കു പോയ വനിതയെ തിരുവനന്തപുരം മ്യൂസിയം പരിസരത്ത് ആക്രമിച്ച പ്രതിയെ കാലതാമസം കൂടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടിയിട്ടുണ്ട്. തലശ്ശേരിയിൽ കാറിൽ ചാരിനിന്ന കുട്ടിയെ ആക്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യുകയും വധശ്രമത്തിന് കേസെടുത്ത് റിമാന്റ് ചെയ്തിട്ടുമുണ്ട്.

കസ്റ്റഡി മരണങ്ങളുടെ കാര്യത്തിൽ അന്വേഷണം സംസ്ഥാന പോലീസ് നടത്തുകയില്ലായെന്നും അത് സി ബി ഐ പോലുള്ള ഏജൻസിളെ ഏൽപ്പിക്കുമെന്നും കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വ്യക്തമാക്കിയതാണ്. ഇത്തരം സംഭവങ്ങളെല്ലാം തന്നെ സി ബി ഐ അന്വേഷണത്തിന് വിട്ടിട്ടുമുണ്ട്.

മൂന്നാംമുറയോടും കസ്റ്റഡി മർദ്ദനങ്ങളോടും സംസ്ഥാന സർക്കാരിന് സീറോ ടോളറൻസാണുള്ളത്. ഈയവസരത്തിൽ പോലീസ് സംവിധാനത്തെ ഭരണകൂടം ഏതെല്ലാം തരത്തിൽ വിനിയോഗം ചെയ്തിട്ടുണ്ടെന്നതിന്റെ ചരിത്രത്തിലേക്ക് കൂടുതൽ പോകുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും നാടുവാഴി ഭരണത്തിന്റെയും കാലത്ത് ജനകീയ സമരങ്ങളെ അടിച്ചമർത്തുവാൻ മുഖ്യമായും പൊലീസിനെയാണ് ഉപയോഗിച്ചിരുന്നത്. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ടും പൊലീസിന്റെ വിനിയോഗത്തിൽ കാര്യമായ മാറ്റം വന്നില്ല.

ജനാധിപത്യ വ്യവസ്ഥയിൽ പൊലീസ് ഏത് രീതിയിലാണ് പ്രവർത്തിക്കേണ്ടതെന്ന് കാതലായ വ്യത്യാസമുള്ള സമീപനം നമ്മുടെ രാജ്യത്ത് ആദ്യമായി വിഭാവനം ചെയ്തതും നടപ്പിൽ വരുത്തിയതും 1957 ലെ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച സർക്കാരാണ്.

2016 മുതൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാർ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങൾ നടത്തിവരികയാണ്. സ്റ്റുഡന്റ് പൊലീസ്, ജനമൈത്രി പൊലീസ് എന്നീ പദ്ധതികൾ വഴി പൊലീസ് സേനയിൽ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന സേവനമനോഭാവമുള്ള പൊലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തിൽ ലഭിച്ചിട്ടുമുണ്ട്.

സേനയുടെ ആധുനികവത്ക്കരണത്തിലും കുറ്റാന്വേഷണ മികവിലും രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായ നടപടികൾ പൊലീസ് സേന സ്വീകരിച്ചുവരുന്നുണ്ട്.

പോക്‌സോ കേസുകൾ സമയബന്ധിതമായി വിചാരണ നടത്തി തീർപ്പുകൽപ്പിക്കാൻ 58 പുതിയ പ്രത്യേക കോടതികൾ രൂപീകരിച്ചിട്ടുണ്ട്.

2016 മേയ് മുതൽ നാളിതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 504 കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളിൽ പൊലീസ് നടപടികൾക്കൊപ്പം ശക്തമായ സാമൂഹിക ബോധവത്ക്കരണവും കൗൺസലിംഗും നടക്കുന്നുണ്ട്.

തുമ്പില്ലായെന്ന് വിലയിരുത്തപ്പെട്ട കേസുകളിൽ പോലും പ്രത്യേക ശ്രദ്ധപതിപ്പിച്ച് തെളിവുകൾ ശേഖരിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞതിന്റെ റിക്കോർഡ് പൊലീസിനുണ്ട്”.