ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയം വൈക്കത്ത് പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കത്തെ പോക്സോ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പനയം ഭാഗത്ത് കുഴിവാരത്ത് വീട്ടിൽ സിബു (19), പാലക്കാട് പെരിയൻ കുളം ചക്കാന്തറ ഭാഗത്ത് പാലശ്ശേരി വീട്ടിൽ ആദർശ് (20), ചെമ്മനത്തുകര ഐ.എച്ച്.ഡി.പി കോളനിയിൽ ധന്യാ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
സിബു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഈ കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വരുന്നതിന് സഹായിച്ചതിനാണ് ആദർശിനെയും,ധന്യയെയും പോലീസ് അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Third Eye News Live
0