play-sharp-fill
മൂന്നുവയസുകാരി കാറിലിരുന്ന് കരയുന്നതിനിടെ കാറിന്റെ താക്കോലെടുത്ത് ഡോറടച്ചു പോയ പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത് വാഹന പരിശോധനയ്ക്കിടെ; കുഞ്ഞുങ്ങളോട് മോശമായി പെരുമാറുന്ന പൊലീസിന്റെ രീതി മാറണമെന്ന് വ്യാപക പ്രതിഷേധം

മൂന്നുവയസുകാരി കാറിലിരുന്ന് കരയുന്നതിനിടെ കാറിന്റെ താക്കോലെടുത്ത് ഡോറടച്ചു പോയ പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്ത്; കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത് വാഹന പരിശോധനയ്ക്കിടെ; കുഞ്ഞുങ്ങളോട് മോശമായി പെരുമാറുന്ന പൊലീസിന്റെ രീതി മാറണമെന്ന് വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മൂന്നുവയസുകാരി കാറിലിരുന്ന് കരയുന്നതിനിടെ താക്കോലെടുത്ത് ഡോറടച്ചു പോകുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം ബാലരാമപുരത്ത് പൊലീസ് പരിശോധനക്കിടയിലാണ് കരളലിയിക്കുന്ന ക്രൂരത അരങ്ങേറിയത്.

ധനുവെച്ചപുരം സ്വദേശികളായ ഷിബുവും അഞ്ജനയും മൂന്നുവയസുള്ള കുഞ്ഞും കാറില്‍ യാത്ര ചെയ്യുമ്പോള്‍ ബാലരാമപുരത്ത് പരിശോധന നടത്തുന്ന പൊലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. അമിത വേഗത്തിന് 1500 രൂപ പിഴയടക്കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഗാനമേളകളിലെ ഡ്രം ആര്‍ടിസ്റ്റായ ഷിബുവും ഗായികയായ ഭാര്യ അഞ്ജനയും ലോക്ഡൗണില്‍ വരുമാനം നിലച്ചത് ചൂണ്ടികാണിച്ച് പിഴ ഒഴിവാക്കി തരാന്‍ കാറില്‍ നിന്നിറങ്ങി പൊലീസ് വാഹനത്തിനടുത്ത് ചെന്ന് അപേക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ പ്രകോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേഷ്യത്തോടെ കാറിനടുത്തേക്ക് കുതിച്ചെത്തി ഡ്രൈവിങ് സീറ്റിലേക്ക് കയറി താക്കോലെടുത്തു. ഈ സമയം കാറിനകത്തുണ്ടായിരുന്ന മൂന്നുവയസുകാരി പൊലീസുകാരനെ കണ്ട് പേടിച്ച് കരഞ്ഞു. ഇത് കണ്ടിട്ടും വാഹനം അടച്ച് ഉദ്യോഗസ്ഥന്‍ പോയി. പിന്നീട്, പിഴ അടച്ച ശേഷമാണ് ഈ കുടുംബത്തെ പോകാനനുവദിച്ചത്.