Spread the love

മലപ്പുറം: ലഹരിക്കടത്ത് സംഘത്തിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസുകാരന് സസ്പെൻഷൻ.

video
play-sharp-fill

മലപ്പുറം കരിപ്പൂർ സ്റ്റേഷനിലെ പൊലീസ് ഡ്രൈവർ ഷറഫുദ്ദീനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇതേ കാരണത്താല്‍ ഗോവിന്ദ രാജ് എന്ന പൊലീസുകാരനെയും നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

2026 ജനുവരി 22 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കരിപ്പൂരിലെ ഒരു വീട്ടില്‍ നിന്ന് 40 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ഇതിലെ മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
ഗോവിന്ദരാജ് എന്ന പൊലീസുകാരനേയും മുഖ്യപ്രതിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി സസ്‌പെൻഡ് ചെയ്തത്.

കരിപ്പൂരിലെ ചെക്ക്‌പോസ്‌റ്റില്‍ ധനേഷ് എന്ന സിപിഒയേയും മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. വിദേശത്ത് നിന്ന് എംഡിഎംഎ കൊണ്ടുവന്ന പെരിന്തല്‍മണ്ണ സ്വദേശിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നായിരുന്നു നടപടി.

രണ്ട് കേസുകളിലുമായി മൂന്നു പേരെയാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സസ്‌പെൻഡ് ചെയ്യപ്പെട്ടത്.