
കോഴിക്കോട്: സൗദി ജയിലില്‍ കഴിഞ്ഞിരുന്ന 18 വർഷത്തോളം നാട്ടില്‍ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് അബ്ദുല്‍ റഹീം.
ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നതെന്നും വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.
നിസ്സഹായരായ നിരവധി പേർ ജയിലില്‍ ഉണ്ടെന്നും മലയാളി എന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിച്ചുവെന്നും അബ്ദുല്‍ റഹീം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടില്‍ എത്തുമെന്ന് കരുതിയില്ല. 18 വർഷത്തോളവും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നത്. ജയില്‍ എക്സിറ്റ് അടിച്ച വിവരം അറിഞ്ഞിരുന്നില്ല. നിയമപോരാട്ടവും ഫണ്ട് ശേഖരണവും ഇടയ്ക്ക് അറിഞ്ഞിരുന്നു.
വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയത്. നിസ്സഹായരായ നിരവധി പേർ ജയിലില്‍ ഉണ്ട്. ഒരു വർഷം മുമ്പ് പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി.
പുറം ലോകം കാര്യമായി ഇതേക്കുറിച്ച് അറിഞ്ഞില്ല. തന്നെക്കാള്‍ കൂടുതല്‍ കാലങ്ങളായി ജയിലില്‍ കഴിയുന്നവർ ഉണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ട പത്തനംതിട്ട സ്വദേശി ഉണ്ട്.
ജയിലിന് ഉള്ളില്‍ നിന്നും എന്നെ ഒരുപാട് ആളുകള്‍ സഹായിച്ചു. 60 പേർ ആയിരുന്നു സെല്ലില്‍ ഉണ്ടായിരുന്നത്. മലയാളി എന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിച്ചുവെന്നും അബ്ദുല്‍ റഹിം പറഞ്ഞു.
നാട്ടില്‍ എത്താൻ സഹായിച്ചവർക്കും സൗദി കുടുംബത്തിനും സൗദി നിയമ സംവിധാനങ്ങള്‍ക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.







