ഒരു വണ്ടി നിറയെ ചെടികള്‍ പൊലീസുകാര്‍ക്ക് സമ്മാനമായി കൊണ്ടുവന്ന് തുരപ്പന്‍ സന്തോഷ്; തുരപ്പന്റെ കെണിയില്‍ വീഴാതിരിക്കാന്‍ സമ്മാനം തിരസ്‌കരിച്ച് പൊലീസ്; ഇത് കള്ളനും പൊലീസും കളി

ഒരു വണ്ടി നിറയെ ചെടികള്‍ പൊലീസുകാര്‍ക്ക് സമ്മാനമായി കൊണ്ടുവന്ന് തുരപ്പന്‍ സന്തോഷ്; തുരപ്പന്റെ കെണിയില്‍ വീഴാതിരിക്കാന്‍ സമ്മാനം തിരസ്‌കരിച്ച് പൊലീസ്; ഇത് കള്ളനും പൊലീസും കളി

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരമാസം മുന്‍പ് ജാമ്യം കിട്ടി പുറത്തുപോയ തുരപ്പന്‍ എന്ന അപരനാമത്തില്‍ അറിയുന്ന സന്തോഷ് ഒരു വണ്ടി നിറയെ ചെടികളുമായി ഉദ്യോഗസ്ഥരെ കാണാനെത്തി. വന്ന ഉടന്‍ ഗേറ്റില്‍ മുട്ടിവിളിച്ച് പാറാവ്കാരനോട് ഇത് താന്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പക്ഷേ, പാറാവുകാരന്‍ മേലുദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

മേലുദ്യോഗസ്ഥന് തുരപ്പന്റെ സ്വഭാവം നന്നായി അറിയാവുന്നതിനാല്‍ മറ്റ് പൊലീസുകാരെക്കൂടി വിളിച്ച് വരുത്താന്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. സമ്മാനം സ്വീകരിക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ സമയമെടുക്കുന്നതില്‍ സംശയം തോന്നിയ തുരപ്പന്‍ സന്തോഷ്, സമ്മാനവണ്ടിയുമായി രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ പൊലീസ് തുരപ്പനെ തേടിയിറങ്ങി. പറശ്ശിനിപ്പാലത്തിനടുത്തുവെച്ച് ഓട്ടോ മയ്യില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസിനെ കണ്ട് വാഹനത്തില്‍ നിന്നും മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു.
ജയില്‍ സൂപ്രണ്ട് സംശയിച്ച പോലെ സമ്മാനം നല്‍കാന്‍ കൊണ്ടു വന്ന ചെടി തുരപ്പന്‍ മോഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ മനസ്സിലായി.

ആദ്യമായിട്ടാണ് സന്തോഷ് ചെടികള്‍ മോഷ്ടിക്കുന്നത്. മോഷണ വസ്തുക്കള്‍ കൊണ്ടു പോകാന്‍ സ്വന്തമായി വാഹനവും ഇയാള്‍ തയ്യാറാക്കിയിരുന്നു. ഏകദേശം അരലക്ഷം രൂപ വിലമതിക്കുന്ന ചെടികളാണ് സന്തോഷ് മോഷ്ടിച്ചത്. മോഷ്ടിച്ച് രണ്ട് ദിവസം കഴിഞ്ഞ ശേഷമാണ് സമ്മാനവുമായി ജയിലില്‍ എത്തിയത്.

ഡിസംബറില്‍ കണ്ണൂര്‍ സബ് ജയിലില്‍ നിന്നും ഇറങ്ങിയ സന്തോഷ് വീണ്ടും ‘ഫീല്‍ഡില്‍’ ഇറങ്ങിയിരുന്നു. മലഞ്ചരക്കുകളായ റബ്ബര്‍ഷീറ്റ്, അടയ്ക്ക എന്നിവ മോഷ്ടിച്ച് വില്‍ക്കുകയാണ് സന്തോഷിന്റെ രീതി. വീടോ മൊബൈല്‍ഫോണോ ഇല്ലാത്ത ഇയാളെ കണ്ടെത്താന്‍ പൊലീസിനും ബുദ്ധിമുട്ടായിരുന്നു. കടകള്‍ കുത്തിതുറക്കാന്‍ ചെറിയ ഒരു കമ്പിക്കഷണമാണ് ഇയാള്‍ ആയുധമാക്കിയിരുന്നത്. ഇതിനാലാണ് തുരപ്പന്‍ എന്ന വിളിപ്പേര് ലഭിച്ചത്.

Tags :