മദ്യലഹരിയിൽ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസർ അറസ്റ്റില്‍
സ്വന്തം ലേഖകൻ
കാസര്‍കോട് : കാഞ്ഞങ്ങാട്ട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍.കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്.
കണ്ണൂര്‍ എആര്‍ ക്യാമ്ബിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് പ്രദീപന്‍. മദ്യലഹരിയാലാണ് പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനക്ക് മാറ്റി. നേരത്തെ കണ്ണൂരില്‍ പ്രതിക്കെതിരെ സമാനമായ രീതിയില്‍ രണ്ട് കേസുകളുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
Third Eye News Live
0