play-sharp-fill
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; ഗുരുവായൂര്‍ ദേവസ്വത്തിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ; പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി കൃത്യം നടത്തിയത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി; ഗുരുവായൂര്‍ ദേവസ്വത്തിലെ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ; പെൺകുട്ടിയുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് പ്രതി കൃത്യം നടത്തിയത്

സ്വന്തം ലേഖകൻ

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. കൂറ്റനാട് വാവനൂര്‍ സ്വദേശി തുമ്പിപുറത്ത് വീട്ടില്‍ പ്രജീഷ് കുമാറിനെയാണ് പോക്‌സോ കുറ്റം ചുമത്തി ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍. ഈ സൗഹൃദം മുതലെടുത്താണ് ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിരയാക്കിയതെന്ന് പൊലീസ് പറയുന്നു. ബസ് യാത്രയ്ക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദര്‍ശന വേളയിലുമെല്ലാം ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ സൈനികനായ പ്രതി ഗുരുവായൂര്‍ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.