ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഹോളി ആഘോഷം ; വീഡിയോ വൈറൽ ആയതോടെ പെൺകുട്ടികൾക്ക് 33,000 രൂപ പിഴ ചുമത്തി പൊലീസ്

ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഹോളി ആഘോഷം ; വീഡിയോ വൈറൽ ആയതോടെ പെൺകുട്ടികൾക്ക് 33,000 രൂപ പിഴ ചുമത്തി പൊലീസ്

ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഇരുന്ന് പെൺകുട്ടികളുടെ ‘റൊമാന്റിക്ക്’ ഹോളി ആഘോഷം,വീഡിയോ വൈറൽ ആയതോടെ പിഴ ചുമത്തി നോയിഡ പൊലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്.

പെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെണ്‍കുട്ടികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോയിലെ രംഗങ്ങള്‍ അശ്ശീല ചുവയോടെയുള്ളതാണെന്ന് പരക്കെ ആരോപണം ഉയരുന്നുണ്ട്. അപകടകരമായ രീതിയില്‍ സ്‌കൂട്ടറില്‍ കയറി നിന്ന് പോവുന്നതും പിന്നീട് സ്‌കൂട്ടറില്‍ നിന്ന് വീഴുന്നതും വീഡിയോയില്‍ കാണാം.

ഹെല്‍മറ്റ് ധരിക്കാത്തതിനും മൂന്ന് പേര്‍ സഞ്ചരിച്ചതിനുമാണ് ട്രാഫിക്ക് നിയമം ലംഘിച്ചതിന്റെ പേരില്‍ 33,000 രൂപ പിഴ ചുമത്തിയത്. സമാന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ പരിസരത്ത് നിന്നും വ്യാപകമായി പ്രചരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group