പൊലീസ് കോൺസ്റ്റബിൾ പട്ടിക പി.എസ്.സി മരവിപ്പിക്കും: പാരയാകുക അരലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾക്ക; എസ്.എഫ്.ഐ പ്രവർത്തകരുടെ ചതിയിൽ തകരുന്നത് പാവം ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങൾ

പൊലീസ് കോൺസ്റ്റബിൾ പട്ടിക പി.എസ്.സി മരവിപ്പിക്കും: പാരയാകുക അരലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾക്ക; എസ്.എഫ്.ഐ പ്രവർത്തകരുടെ ചതിയിൽ തകരുന്നത് പാവം ഉദ്യോഗാർത്ഥികളുടെ സ്വപ്‌നങ്ങൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് എസ്.എഫ്.ഐ പ്രവർത്തകരുടെ ചതിയിൽ തകരുന്നത് അരലക്ഷത്തോളം ഉദ്യോഗാർത്ഥികളുടെ ജീവിതമാണ്. എസ്.എഫ്.ഐ പ്രവർത്തകർ പരീക്ഷാ തട്ടിപ്പ് നടത്തിയതിലൂടെ പൊലീസ് കോൺസ്റ്റബിൾ പി.എസ്.സി പരീക്ഷതന്നെ റദ്ദ് ചെയ്യുന്ന നിലയിലേയ്ക്ക് തന്നെ മാറുകയാണ്. ഇത് തന്നെയാണ് ഇപ്പോൾ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നത്. അരലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ ഇതോടെ സർക്കാരിനും സിപിഎമ്മിനും എതിരായി മാറി. 15000 പേരാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഇന്ന് പൊലീസ് മേധാവിക്ക് കൈമാറുമെന്ന് ചെയർമാൻ എം.കെ.സക്കീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തില്ല. തുടക്കത്തിൽ തന്നെ 6000പേർക്ക് ജോലി കിട്ടാൻ സാദ്ധ്യത ഉണ്ടായിരുന്ന ലിസ്റ്റാണ് ഇതോടെ സ്തംഭി്ച്ചിരിക്കുന്നത്.

തുടക്കത്തിൽ ആദ്യനൂറ് റാങ്കുകാരെ കേന്ദ്രീകരിച്ചാവും അന്വേഷണം നടത്തുക. ആദ്യ നൂറ് റാങ്കുകാരുടെ പരീക്ഷാ സമയത്തെ മൊബൈൽ ഫോൺകാളുകൾ പരിശോധിക്കും. ഇതിന് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടും.
സിവിൽ പൊലീസ് ഓഫീസർ കെ.എ.പി നാലാം ബറ്റാലിയൻ കാസർകോട് അടക്കം 2018 ജൂലായ് 22 ന് ഏഴ് ബറ്റാലിയനിലേക്കും വിമെൻ ബറ്റാലിയനിലേക്കും നടന്ന നിയമന ലിസ്റ്റിനെ കുറിച്ചാണ് അന്വേഷണം നടത്തുക. ആറരലക്ഷം പേർ എഴുതിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2019 ജൂലായിലാണ് പ്രസിദ്ധീകരിച്ചത്.
റാങ്ക് ലിസ്റ്റിൽ യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികൾ ഉൾപ്പെട്ടതിനെ തുടർന്ന് പി.എസ്.സി വിജിലൻസ് നടത്തിയ അന്വേഷണം സത്യസന്ധമായിരുന്നുവെന്നും അതിനാൽ പി.എസ്.സിയുടെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്നും പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. പ്രതികൾ കുറ്റക്കാരാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് പട്ടികയിൽ നിന്നു ആജീവനാന്തം പി.എസ്.സി ടെസ്റ്റ് എഴുതുന്നതിൽ നിന്നു നീക്കം ചെയ്തത്. ക്രമക്കേട് കാണിച്ചവരെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും ഇതിനു മുമ്പും റാങ്ക് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റാങ്ക് ലിസ്റ്റിൽ ഒന്നാമനായ ശിവരഞ്ജിത്തിന്റെയും മറ്റൊരാളായ പ്രണവിന്റെയും മൊബൈൽ ഫോണിലേക്ക് പരീക്ഷ തുടങ്ങിയ 2മണി മുതൽ മൂന്നേകാൽ മണിവരെ തുടർച്ചയായി? സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. 7907508587, 9809269076 എന്നീ നമ്പരുകളിൽ നിന്നുമാണ് 7736493940 എന്ന ശിവരഞ്ജിത്തിന്റെ നമ്പരിലേക്ക് സന്ദേശങ്ങൾ വന്നത്. 9809555095 എന്ന പ്രണവിന്റെ നമ്പരിലേക്ക് 7907936722, 9809269076, 8589964981 എന്നീ മൂന്നു നമ്പരുകളിൽ നിന്ന് എസ്.എം.എസ് വന്നു. പല ഫോൺ നമ്പരുകളിൽ നിന്നായി ശിവരഞ്ജിത്തിന് 96 ഉം പ്രണവിന് 78 ഉം സന്ദേശങ്ങളാണ് ലഭിച്ചത്. യൂണിവേഴ്‌സിറ്റി അക്രമക്കേസിലുൾപ്പെട്ട നസിമും പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരുന്നു. എന്നാൽ ഇയാളുടെ സ്വന്തം ഫോണിലേക്ക് സന്ദേശങ്ങൾ വന്നിട്ടില്ല. മറ്റേതെങ്കിലും ഫോണായിരിക്കാം ഉപയോഗിച്ചിരുന്നത്. ഇയാൾക്കെതിരെ അന്വേഷണം നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group