play-sharp-fill
ഇനി നിനക്ക് വെള്ളം വേണോ… മുകളിലേക്ക് കയറാന്‍ കയര്‍ മതി ; പൊലീസിനെ വെട്ടിച്ച് കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

ഇനി നിനക്ക് വെള്ളം വേണോ… മുകളിലേക്ക് കയറാന്‍ കയര്‍ മതി ; പൊലീസിനെ വെട്ടിച്ച് കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: പൊലീസിനെ വെട്ടിച്ച് ഓടിയ പ്രതി കിണറ്റില്‍ വീണു. മൂര്‍ക്കനാട് ഇരട്ടക്കൊലക്കേസിലെ പ്രതി ആഷിഖ് ആണ് കിണറ്റില്‍ വീണത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് കയറിട്ട് ആഷിഖിനെ കരയ്ക്ക് കയറ്റി.

തൃശൂര്‍ അവിണിശേരിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിവ് പരിശോധനക്കാണ് എത്തിയതെന്നായിരുന്നു പൊലീസ് ആഷിഖിന്റെ വീട്ടുകാരോട് പറഞ്ഞത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം നല്ല നടപ്പിലാണെന്നും കാറ്ററിങ് ജോലിക്ക് പോവുകയാണെന്നുമായിരുന്നു വീട്ടുകാരുടെ പ്രതികരണം. ഇത്തരം പ്രതികളെ നിരീക്ഷിക്കണമെന്നും ഇവരോടൊപ്പമുള്ള സെല്‍ഫി എടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുക്കണമെന്നും പൊലീസ് പറഞ്ഞു. ഇത് വീട്ടുകാര്‍ വിശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് ജോലി ചെയ്യുന്ന കാറ്ററിങ് സര്‍വീസ് കടയുടെ നമ്പര്‍ കൊടുത്തു.

കാറ്ററിങ് കമ്പനിയിലെത്തിയപ്പോള്‍ ആഷിഖ് സ്ഥലത്തില്ല. വരുന്നതുവരെ പൊലീസ് കാത്തു നിന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ആഷിഖ് വന്നു. അനുസരണയോടെ നിന്നു. വെള്ളം വേണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ടു. വെള്ളം കുടിക്കുന്നതിനിടയില്‍ പൊലീസിനെ വെട്ടിച്ച് ഓടിയ ആഷിഖ് വലിയ മതില്‍ അനായാസം ചാടിക്കടന്നു. അവിടെ നിന്നും ഓടിയ പ്രതിക്ക് പിന്നാലെ പൊലീസും ഓടി. സമീപത്തുള്ള പൊന്തക്കാട്ടിലെ കിണറ്റിലേക്കാണ് പ്രതി വീണത്. ഇനി നിനക്ക് വെള്ളം വേണോയെന്നാണ് പൊലീസ് ചോദിച്ചത്. മുകളിലേക്ക് കയറാന്‍ കയര്‍ മതിയെന്നായി ഒടുവില്‍. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്താണ് പ്രതിയെ മുകളിലെത്തിച്ചത്.