തൃക്കൊടിത്താനത്ത് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

തൃക്കൊടിത്താനത്ത് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തൃക്കൊടിത്താനം: വാഹന പരിശോധനക്കിടെ പൊലിസിന് സംശയം തോന്നിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് വിൽപനക്കാർ കുടുങ്ങി. പൊൻ പുഴ ഭാഗത്ത് വച്ച് കഞ്ചാവുമായി 2 പേരെ പിടികൂടി. സമീപത്തുള്ള വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്താൻ വേണ്ടി കൊണ്ടുവന്ന  പൊതി ഗഞ്ചാവുമായിട്ടാണ് പിടിച്ചത്.

പൊലീസിനെ കണ്ട് സ്കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച തൃക്കൊടിത്താനം സ്വദേശി ജോമോൻ (19) ,തോട്ടയ്ക്കാട് സ്വദേശി അക്ഷയ് ( 20) എന്നിവരെയാണ് ഓടിച്ചിട്ട് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം എസ്.ഐ പ്രദീപ് വി.എസ്. എസ്.ഐ (ട്രെയിനി) ജയകൃഷ്ണൻ ടി.എസ് , സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് കുമാർ.ടി.കെ ജിത്തു. എം എന്നിവർ ചേർന്നാണ് പ്രതി ക ളെ പിടികൂടിയത്.