
തിരുവനന്തപുരം: മലയാള സിനിമക്ക് തീരാനഷ്ടമായ സലീം കുമാറിനെ തലസ്ഥാനത്തെ ബഹുമുഖ പ്രതിഭകൾ അനുസ്മരിച്ചു.
പ്രേംനസീർ സുഹൃത് സമിതിയാണ് 9 ന് തായ് നാട് ഹാളിൽ അനുസ്മരണം ഒരുക്കിയത്. ഫിലിം പി.ആർ ഒ . അജയ് തുണ്ടത്തിൽ സലീംകുമാറിനെ കുറിച്ച് എഴുതിയ അനുസ്മരണ ഗാനം മതമൈത്രി സംഗീതജ്ഞൻ ഡോ: വാഴമുട്ടം ചന്ദ്രബാബു ഈണമിട്ട് ആലപിച്ചു.
സംവിധായകൻ ടി.എസ്.സുരേഷ് ബാബു ഓർമ്മകൾ പങ്കു വെച്ചു. ചലച്ചിത്ര നടൻ അജിത് കൂത്താട്ടുകുളം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, നടൻമാരായ എം.ആർ. ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ, സലീം കുമാറിനോടൊപ്പം 25 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച അനിൽ ഗോപിനാഥ്, സാഹിത്യകാരൻ സബീർ തിരുമല , കോൺഗ്രസ് നേതാവ് പനച്ചമൂട് ദസ്തഗീർ, സംവിധായകരായ സി.വി. പ്രേംകുമാർ, നസീർ മണക്കാട്, അവതാരകൻ എം.എച്ച്. സുലൈമാൻ, ഡോ: ഗീതാഷാനവാസ്, ലതിക ആർ. നായർ, ഗോപൻ ശാസ്തമംഗലം, പ്രവാസി മലയാളികളായ സൈനുൽ അബ്ദീൻ, ഷംസ് അബ്ദീൻ, ഗായകരായ അലോഷ്യസ് പെരേര, സമീർ, ജയദേവൻ , കെ.ജി. കുമാർ, മാലിക്ക് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.







