ഒള്ളത് പറഞ്ഞാല്‍ കള്ളന് തുള്ളല് വരേണ്ട കാര്യമില്ല; മുണ്ടക്കയം ടൗണിൽ മാസ്ക് വെയ്ക്കാതെ നിന്നവരുടെ ചിത്രങ്ങൾ സഹിതം വാർത്ത പുറത്ത് വിട്ടതിൽ തേര്‍ഡ് ഐ ന്യൂസിനെതിരെ ദുഷ് പ്രചരണം; പിന്നിൽ മുണ്ടക്കയത്തെ പൊലീസുകാർക്കും പങ്കെന്ന് സൂചന; അന്തസ്സോടെ പണിയെടുക്കുന്നതും കൈക്കൂലി വാങ്ങാത്തതുമായ ഒരുപാട് പൊലീസുകാരുടെ നാടാണിത്; മാധ്യമപ്രവര്‍ത്തനം എന്താണെന്ന് തേര്‍ഡ് ഐ ന്യൂസിനെ പഠിപ്പിക്കേണ്ട!
സ്വന്തം ലേഖകന്‍
മുണ്ടക്കയം: മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ കഴിഞ്ഞ നാളുകളില്‍ കാണിച്ച കൊള്ളരുതായ്മ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ തേര്‍ഡ് ഐ ന്യൂസിനെതിരെ മുണ്ടക്കയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിക്ചർ ഹൗസ് ന്യൂസ് എന്ന ഫെയ്സ് ബുക്ക് പേജ് വഴി ദുഷ്പ്രചരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പ്രസിദ്ധീകരിക്കുന്ന കുറിപ്പ്.
കേരളത്തിലെ ഒരു പൊലീസുകാരനെയും പറ്റിയും സത്യത്തിന് നിരക്കാത്തതോ തെളിവുകള്‍ ഇല്ലാത്തതോ ആയ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് നാളിത് വരെ പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജപ്രചരണമെന്ന് പറഞ്ഞ് നിങ്ങൾ നിരത്തിയ കാര്യങ്ങള്‍ക്ക്, അക്കമിട്ട് ഞങ്ങൾ മറുപടി നല്‍കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. പൊലീസ് സ്റ്റേഷന്‍ കൈക്കൂലി
മുണ്ടക്കയം എസ് എച്ച് ഒ ആയിരുന്ന ഷിബുകുമാര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റലാകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മുണ്ടക്കയത്ത് വന്‍ കൈക്കൂലിയാണെന്നും, മുണ്ടക്കയം സിഐയും എസ് ഐയും കൈക്കൂലിക്കാരാണെന്നും തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത പുറത്ത് വിട്ട് ആറ് മാസങ്ങള്‍ക്ക് ശേഷം ഷിബുകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു, അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്..!
2. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ പലരും മാസ്‌ക് വയ്ക്കുന്നില്ല
ഫോട്ടോ സഹിതം പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ഇനി എന്ത് തെളിവാണ് വേണ്ടത്? തേര്‍ഡ് ഐ ന്യൂസിന് വേണ്ടിയല്ല, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് സഹോദരാ മാസ്‌ക് വയ്‌ക്കേണ്ടത്. ഇത് മുണ്ടക്കയം സ്‌റ്റേഷനാണെന്നും ഇവിടെ ഇങ്ങനൊക്കെയേ പറ്റൂ എന്നും ചൈനയില്‍ നിന്നെത്തി, ഇപ്പോള്‍ പല വകഭേദത്തില്‍ കറങ്ങി നടന്ന് ആളെക്കൊല്ലുന്ന കൊറോണ വൈറസിന് അറിയണമെന്നില്ല. ഉദ്യോഗസ്ഥരുടെ ഫോട്ടോ സഹിതമാണ് ഈ വാര്‍ത്തയും പുറത്ത് വിട്ടത്.
3. അഴിമതി
വെറും അഴമതിയല്ല, പൊലീസ് ക്യാന്റീന്‍ അഴിമതി എന്ന് തന്നെ വ്യക്തമായി പറയണം. പേര് പൊലീസ് ക്യാന്റീന്‍ എന്നാണെങ്കിലും നടത്തുന്നത് കൊള്ളസംഘം. പല ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കും വേദിയാകുന്നത് കേരളത്തിലെ ആദ്യ പൊലീസ് ക്യാന്റീന്‍ എന്ന പെരുമ കളഞ്ഞ്, കൈക്കൂലിക്കാരന്‍ ഷിബുകുമാറും ശിങ്കിടി സുദീപും ചേര്‍ന്നായിരുന്നു ക്യാന്റീന്റെ ഭരണം.
ക്യാന്റീന്റെ പേരും പറഞ്ഞ് പല വ്യാപാരികളേയും ഭീഷണിപ്പെടുത്തി പണം പിരിച്ചിരുന്നു. ഇത് മുണ്ടക്കയത്തെ വ്യാപാരികളോട് ചോദിച്ചാലും ഉത്തരം ലഭിക്കുന്ന കാര്യമാണ്.
ഇപ്പോഴും മുണ്ടക്കയത്തെ പല പൊലീസുകാര്‍ക്കും ചാരായ മാഫിയ ഉള്‍പ്പെടെ ഉള്ളവരുമായി ഇടപാടുകളുള്ള വിവരം തേര്‍ഡ് ഐ ന്യൂസിന് കൃത്യമായി അറിയാം.
വാഹന പരിശോധനയുടെയും മറ്റും ഭാഗമായി പല സ്ഥലങ്ങളില്‍ നിന്നും ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന്റെ കൃത്യമായ വിവരങ്ങൾ തേര്‍ഡ് ഐ ന്യൂസിന്റെ പക്കലുണ്ട്.
കൊലപാതക കേസിലെ പ്രതി മുണ്ടക്കയം സ്റ്റേഷന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ചീട്ട് കളി കേന്ദ്രം നടത്തുന്നതായി തേര്‍ഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടിരുന്നു.
മുണ്ടക്കയം സ്റ്റേഷനെപറ്റി തേര്‍ഡ് ഐ ന്യൂസ് കഴിഞ്ഞ നാളുകളില്‍ പുറത്ത് വിട്ട വാര്‍ത്തകളില്‍ ചിലത് സൂചിപ്പിച്ചുവെന്ന് മാത്രം. തേര്‍ഡ് ഐ ന്യൂസിനെതിരെ വാര്‍ത്ത വരുന്നതിന് പിന്നില്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ കുബുദ്ധികളായ ചില പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് അറിവുള്ളതാണ്.
മുണ്ടക്കയത്തു നിന്നും അടുത്തയിടെ എറണാകുളത്തേയ്ക്ക് സ്ഥലം മാറ്റിയ എസ് ഐ യുടെ അടക്കം പലരുടേയും സ്വത്ത് വിവരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്; പലരും അനധികൃത സ്വത്ത് സമ്പാദിച്ചതിൻ്റെ കൃത്യമായ തെളിവുകളാണിത്. ഇവ അടുത്ത ദിവസം തന്നെ വിജിലൻസ് കോടതിയിൽ സമർപ്പിക്കും
മാന്യമായും മര്യാദയോടെയും നീതി നടപ്പിലാക്കാന്‍ രാപ്പകലില്ലാതെ പണിയെടുക്കുന്ന പൊലീസുകാരോട് മാത്രമേ ഞങ്ങളും മര്യാദ കാണിക്കൂ. ഇന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും മാസ്‌ക് ഇല്ലാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത നല്‍കിയത്. ഇതില്‍ എവിടെയാണ് സഹോദരാ തെറ്റ്? മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ പോലീസുകാരെ കൂട്ടുപിടിച്ച് ഞങ്ങളെ ചൊറിയാൻ വന്നാൽ ഞങ്ങൾ മാന്തും എന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു
തേർഡ് ഐ ന്യൂസിനെതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച പിക്ചർ ഹൗസ് എൻ്റർടൈൻമെൻ്റ് ചാനൽ ഉടമ ജോസിൻ ജോസ് പുളിക്കനെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുള്ളതുമാണ്.