മാതൃദിനത്തിന് തലേ ദിവസം പെറ്റമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 28കാരന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത് 65 വയസ്സുള്ള അമ്മ; മര്‍ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു

മാതൃദിനത്തിന് തലേ ദിവസം പെറ്റമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 28കാരന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത് 65 വയസ്സുള്ള അമ്മ; മര്‍ദിച്ച് അവശയാക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു

Spread the love

സ്വന്തം ലേഖകന്‍

ന്യൂയോര്‍ക്ക്: മാതൃദിനത്തിന്റെ തലേദിവസം പെറ്റമ്മയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ മകന്‍. യുഎസില്‍താമസിക്കുന്ന ഇന്ത്യന്‍ വംശജനായ 28വയസ്സുകാരനാണ് 65 വയസ്സുള്ള അമ്മയെ കൊലപ്പെടുത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. യുവാവ് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനാണ് ആദ്യം ശ്രമിച്ചത്. ഇതിന് ശേഷം മര്‍ദ്ദിച്ച് അവശയാക്കിയ അമ്മയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. ക്രൂര പീഡനത്തിന് ഇരയായ അമ്മ ബോധരഹിതയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണവും സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനം നടത്തിയ ശേഷം മകന്‍ പുറത്തേക്ക് പോയി കുറ്റം ഏറ്റുപറയുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ സഹോദരിയാണ് വീട്ടിലെ ബേസ്മെന്റില്‍ അമ്മ ബോധരഹിതയായി കിടക്കുന്നത് കണ്ടത്.

പ്രതിയായ 28കാരന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി അയല്‍ക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരേ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിട്ടുള്ളത്.

 

Tags :