play-sharp-fill
‘ഹോട്ടൽ  മുറിയിലെ ടവ്വലില്‍ രക്തം, ആര്‍ത്തവ രക്തമെന്ന് മറുപടി’…!!ഹോട്ടല്‍ മുറിയില്‍ വെച്ച്‌ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; സുചനയെ കുടുക്കിയത് ഗോവ പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍

‘ഹോട്ടൽ  മുറിയിലെ ടവ്വലില്‍ രക്തം, ആര്‍ത്തവ രക്തമെന്ന് മറുപടി’…!!ഹോട്ടല്‍ മുറിയില്‍ വെച്ച്‌ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; സുചനയെ കുടുക്കിയത് ഗോവ പോലീസിന്റെ തന്ത്രപരമായ ഇടപെടല്‍

സ്വന്തം ലേഖിക

ഗോവയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സുചന സേത്തിനെ ഗോവ പോലീസ് കുടുക്കിയത് തന്ത്രപരമായ ഇടപെടലിലൂടെ.

സുചന മുറിവിട്ടു ബെംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ടതിനു ശേഷം നടത്തിയ നീക്കമാണ് പ്രതി രക്ഷപ്പെട്ട് പോകാതിരിക്കാൻ സഹായകമായത്. സുചന താമസിച്ച മുറിയില്‍ കണ്ട രക്തക്കറ പുരണ്ട ടവ്വലും തറയുമാണ് സംശയം ജനിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറി വൃത്തിയാക്കാൻ എത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ഇത് കണ്ടതും പോലീസില്‍ വിവരമറിയിച്ചതും. കര്‍ണാടക ഐമംഗല പോലീസ് സ്റ്റേഷൻ
അടിയന്തിരമായി ബെംഗളൂരുവില്‍ എത്താൻ സൂചന ടാക്സി സേവനം തേടിയിരുന്നു. ഗോവയില്‍നിന്ന് ബെംഗളൂരു വരെ കാറില്‍ യാത്ര ചെയ്യുന്നതിന് വലിയ തുകയാകുമെന്നു ചൂണ്ടിക്കാട്ടി ഹോട്ടല്‍ ജീവനക്കാര്‍ വിമാനയാത്ര നിര്‍ദേശിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല.

തുടര്‍ന്നായിരുന്നു ചോദിക്കുന്ന തുക നല്‍കാൻ തയ്യാറാണെന്ന സുചനയുടെ വാക്കില്‍ ഹോട്ടല്‍ ജീവനക്കാര്‍ ടാക്സി സേവനം ഏര്‍പ്പാട് ചെയ്തത് . സുചന യാത്ര തിരിച്ചു മണിക്കൂറുകള്‍ കഴിഞ്ഞാണ് താമസിച്ച മുറിയില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടതും കുട്ടി ഒപ്പമില്ലാതെ ഇവര്‍ ഹോട്ടല്‍ വിട്ടകാര്യം ശ്രദ്ധയില്‍ വന്നതും. ഹോട്ടല്‍ ലോബിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സുചനയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവറെ വിളിച്ചു കൊങ്കിണി ഭാഷയില്‍ പോലീസ് കാര്യങ്ങള്‍ ധരിപ്പിക്കുകയും ലൊക്കേഷൻ മനസിലാക്കുകയും ചെയ്തു
സുചനയെ ഫോണില്‍ ബന്ധപ്പെട്ടു മുറിയിലെ രക്തക്കറയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ആര്‍ത്തവ രക്തമെന്നായിരുന്നു മറുപടി. യാത്രക്ക് ഇറങ്ങുന്നതിനാല്‍ വൃത്തിയാക്കാൻ സാധിച്ചില്ലെന്ന് ക്ഷമാപണത്തോടെ മറുപടി നല്‍കി. ഹോട്ടല്‍ വിട്ടു പുറത്തിറങ്ങിയപ്പോള്‍ മകനെ ഒപ്പം കണ്ടില്ലലോ എന്ന ചോദ്യത്തിനു ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടെന്നായിരുന്നു മറുപടി. ഹോട്ടലില്‍ നിന്ന് വിളിക്കുന്നെന്ന വ്യാജേനയായിയുന്നു പോലീസിന്റെ അന്വേഷണം. അതുകൊണ്ടു തന്നെ സുചനക്ക് സംശയം തോന്നിയതുമില്ല.

ബെംഗളൂരുവില്‍ സ്റ്റാര്‍ട്ട് കമ്ബനി സി ഇ ഓ ആയ സുചന ഭര്‍ത്താവില്‍ നിന്ന് കഴിഞ്ഞ 2 വര്‍ഷമായി അകന്നു കഴിയുകയാണ് സൂചനയുടെ ബെംഗളൂരുവിലെ സ്റ്റാര്‍ട്ട് അപ്പ്‌ സംരംഭം പ്രവര്‍ത്തിച്ച ഓഫിസ്
സുചനയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവറെ വിളിച്ചു കൊങ്കിണി ഭാഷയില്‍ പോലീസ് കാര്യങ്ങള്‍ ധരിപ്പിക്കുകയും ലൊക്കേഷൻ മനസിലാക്കുകയും ചെയ്തു.
സഞ്ചാര പാതയില്‍ ആദ്യം കാണുന്ന പോലീസ് സ്റ്റേഷനില്‍ വാഹനം ഓടിച്ചു കയറ്റണമെന്ന പോലീസിന്റെ നിര്‍ദേശം ഡ്രൈവര്‍ അക്ഷരം പ്രതി അനുസരിച്ചു. കര്‍ണാടകയിലെ ചിത്ര ദുര്‍ഗ്ഗ ജില്ലയിലെ ഐമംഗല പോലീസ് സ്റ്റേഷനില്‍ വാഹനം കയറ്റുമ്ബോള്‍ സുചന ചെറിയ മയക്കത്തിലായിരുന്നു.

ഗോവൻ പോലീസിന്റെ നിര്‍ദേശം ലഭിച്ച ഇവിടെത്തെ പോലീസ് സംഘം കാറ് നിര്‍ത്തി പരിശോധിച്ചതോടെയാണ് ലഗ്ഗേജ് ബാഗില്‍ ഒടിഞ്ഞ നിലയില്‍ മകന്റെ മൃതദേഹം കണ്ടെത്തിയത്. സുചനയെ പിന്തുടര്‍ന്നെത്തിയ ഗോവൻ പോലീസ് വൈകാതെ ഐമംഗല പോലീസ് സ്റ്റേഷനില്‍ എത്തുകയും സുചനയെ അറസ്റ്റു ചെയ്തു കൊണ്ട് പോകുകയും ചെയ്തു. മാപുസ ജില്ലാ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഗോവ പോലീസ് എത്തി സുചനയുടെ കര്‍ണാടകയിലെ ഓഫിസ് പരിശോധിച്ചിരുന്നു. സുചന കൃത്യമായി വാടക നല്‍കാറുണ്ടെങ്കിലും ഓഫീസ് ഉപയോഗിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ബെംഗളൂരുവില്‍ സ്റ്റാര്‍ട്ട് അപ്പ് കമ്ബനി സിഇഓ ആയ സുചന ഭര്‍ത്താവില്‍ നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി അകന്നു കഴിയുകയാണ്. മലയാളിയായ ഭര്‍ത്താവ് വെങ്കിട്ട രമണയില്‍ നിന്ന് വിവാഹമോചനത്തിനു തയ്യാറെടുക്കവെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം ഇവര്‍ നടത്തിയത്. ഇന്തോനേഷ്യയില്‍ താമസിക്കുന്ന വെങ്കിട്ട രമണയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഗോവ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇദ്ദേഹം വൈകാതെ ഗോവയില്‍ എത്തിച്ചേരുമെന്ന് നോര്‍ത്ത് ഗോവ എസ്‌ പി നിധിൻ വത്സൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകം നടത്തിയ കാര്യം സമ്മതിക്കുന്നുണ്ടെങ്കിലും മകനെ കൊലപ്പെടുത്താനുണ്ടായ പ്രേരണ എന്തെന്ന് സുചന പോലീസിനോട് തുറന്നു പറയുന്നില്ല. ഇരുവര്‍ക്കുമിടയില്‍ ദാമ്ബത്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം.

സൂചനയുടെ അറസ്റ്റിനു ശേഷം മകന്റെ മൃതദേഹം ഗോവയിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. ചെവിയുടെ ചുറ്റും കഴുത്തിലും ചോര കല്ലിച്ച പാടുകള്‍ ഉള്ളതായി പോലീസ് പുറത്തു വിട്ട ദൃശ്യങ്ങളിലുണ്ട്. ഹോട്ടലില്‍ താമസിക്കുമ്ബോള്‍ ധരിച്ചിരുന്ന ഓറഞ്ച് ടീ ഷര്‍ട്ടും നീല ഷോട്സുമായിരുന്നു മൃതദേഹത്തില്‍ ഉണ്ടായിരുന്നത്.