അസിഡിറ്റി പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ.
സ്വന്തം ലേഖിക.
പലരെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് അസിഡിറ്റി. ആസിഡിന്റെ അമിത ഉല്‍പാദനം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അസിഡിറ്റി.
നെഞ്ച് നീറല്‍, നെഞ്ചില്‍ അസ്വസ്ഥത, പുളിപ്പ് എന്നിങ്ങനെ പലവിധ പ്രയാസങ്ങളും അസിഡിറ്റിയുണ്ടാക്കാറുണ്ട്. ഇത് പതിവാകുമ്പോള്‍ അത് വ്യക്തിയുടെ ജോലി, പഠനം, ബന്ധങ്ങള്‍, സാമൂഹികജീവിതം എന്നിങ്ങനെ എല്ലാ തലത്തിലും ബാധിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിഡിറ്റി പിടിപെടുന്നതിന് വലിയൊരു പരിധി വരെ നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മുടെ ഭക്ഷണരീതികളുമെല്ലാം കാരണമാകാറുണ്ട്. അസിഡിറ്റി ആമാശയത്തിലെ അള്‍സര്‍, ഗ്യാസ്ട്രിക് വീക്കം, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ചില ഭക്ഷണങ്ങള്‍ അസിഡിറ്റി പ്രശ്‌നം ഉണ്ടാക്കാം.
എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു. അമിതമായി എരിവ് കഴിക്കുന്നത് അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രെസ് പഴങ്ങള്‍ അസിഡിറ്റിയ്‌ക്ക് കാരണമാകും.
വറുത്ത ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചിലുണ്ടാക്കുകയും അസിഡിറ്റി പ്രശ്‌നം ഉണ്ടാക്കുകയും ചെയ്യാം. ചോക്ലേറ്റില്‍ കഫീന്‍, കൊക്കോ എന്നിവ അടങ്ങിയിട്ടുണ്ട്. അത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കാം.