പൊലീസ് സഹകരണ സംഘത്തിൽ 5000 വ്യാജ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതായി പരാതി: സഹകരണ രജിസ്ട്രാർ അന്വേഷണം ആരംഭിച്ചു ; അഭിമതരായ ആളുകളുടെ മാത്രം ചിത്രങ്ങൾ സമാഹരിച്ച് കാർഡുകൾ വ്യാജമായി നിർമ്മിച്ചു
സ്വന്തം ലേഖകൻ
കൊച്ചി: കൊച്ചിയിൽ പൊലീസ് സഹകരണ സംഘത്തിൽ നിന്നും 5000-ൽ അധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ വിതരണം നടത്തി. ഇതേ തുടർന്ന് സഹകരണ രജിസ്ട്രാർ നേരിട്ട് അന്വേഷണം
ആരംഭിച്ചു. വ്യാജ തിരിച്ചറിയൽ കാർഡു നിർമ്മാണത്തിലൂടെ ഭരണം നിലനിർത്താനാണ് മുൻ ഭരണസമിതി ശ്രമിച്ചതെന്നാണ് ആരോപണം.
പൊലീസ് സഹകരണ സംഘം ഓണററി സെക്രട്ടറിയായിരുന്ന അബ്ദുള്ളക്കോയ ഒപ്പിട്ട് 7067 തിരിച്ചറിയൽ കാർഡുകളാണ് വിതരണം ചെയ്തത്. എന്നാൽ ഇവയിൽ അയ്യായിരത്തിലധികം കാർഡുകൾ വ്യാജമാണെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. എറണാകുളത്ത് കാർഡ് വിതരണം ചെയ്ത ദിവസം പൊലീസുകാരിൽ ഭൂരിഭാഗവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വി.വി.ഐ.പി ഡ്യൂട്ടി,കോടതി ഡ്യൂട്ടി എന്നിവയിലായിരുന്നു . ഇവർ നേരിട്ടെത്തി കാർഡ് കൈപ്പറ്റിയതായാണ് രേഖകകളിൽ കാണിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിമതരായ ആളുകളുടെ മാത്രം ചിത്രങ്ങൾ സമാഹരിച്ച് കാർഡുകൾ വ്യാജമായി നിർമ്മിച്ചെന്നാണ് ആക്ഷേപം. സഹകരണ രജിസ്ട്രാർക്ക് പൊലീസുകാർ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
വ്യാജ തിരിച്ചറിയൽകാർഡുകളേക്കുറിച്ച് ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവും ഇറക്കി. വ്യാജ തിരിച്ചറിയൽ കാർഡു നിർമ്മാണത്തിലൂടെ ഭരണം അട്ടിമറിയ്ക്കുകയാണ് മുൻ ഭരണസമിതി ചെയ്തതെന്നാണ് പരാതിക്കാർ ആരോപണം ഉന്നയിച്ചിരിക്കുന്നത്.