play-sharp-fill
വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: ബോംബ് സ്‌ക്വാഡിന്റെ സംഘം കുളത്തുപ്പുഴയിലെ വനമേഖലകളിൽ പരിശോധന ആരംഭിച്ചു

വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: ബോംബ് സ്‌ക്വാഡിന്റെ സംഘം കുളത്തുപ്പുഴയിലെ വനമേഖലകളിൽ പരിശോധന ആരംഭിച്ചു

സ്വന്തം ലേഖകൻ

കൊല്ലം: കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പരിശോധനകൾ ആരംഭിച്ചു. കുളത്തുപ്പുഴയിലും പരിസരപ്രദേശങ്ങളിലെ വനമേഖലകളിലായിയാണ് ബോംബ് സ്‌ക്വാഡിൻന്റെ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്.


 

 

 

സർവീസ് റിവോൾവറുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകളല്ല കണ്ടെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ മുപ്പതടിപാലത്തിന് സമീപത്തു നിന്നുമാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്.കണ്ടെടുത്ത വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമിതമാണെന്നാണ് സംശയം. വെടിയുണ്ടകളിൽ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന കമ്പനിയോടു സാമ്യമായ മുദ്ര അധികൃതർ കണ്ടെത്തി്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group