‘ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്, ഒരുവർഷത്തെ പരിചയം മാത്രം’; ജീവിതം തിരികെ തന്ന ഡിഎൻഎ ടെസ്റ്റ്‌; ഞെട്ടൽ മാറാതെ പോക്സോ കേസിൽ അകത്തായ പതിനെട്ടുകാരനും കുടുംബവും; 36ദിവസത്തെ കാരഗൃഹവാസത്തിന് മറുപടി വേണം

‘ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്, ഒരുവർഷത്തെ പരിചയം മാത്രം’; ജീവിതം തിരികെ തന്ന ഡിഎൻഎ ടെസ്റ്റ്‌; ഞെട്ടൽ മാറാതെ പോക്സോ കേസിൽ അകത്തായ പതിനെട്ടുകാരനും കുടുംബവും; 36ദിവസത്തെ കാരഗൃഹവാസത്തിന് മറുപടി വേണം

സ്വന്തം ലേഖകൻ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡിഎന്‍എ പരിശോധന ഫലം നെഗറ്റീവായതോടെയാണ് കഴിഞ്ഞ 36 ദിവസമായി ജയിലില്‍ കഴിഞ്ഞ മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശിയായ ശ്രീനാഥിനു കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ 36ദിവസത്തെ ശ്രീനാഥിന്റെയും കുടുംബത്തിന്റെയും മനസമാധാനിക്കേടിനു ആര് മറുപടി നൽകും എന്ന ചോദ്യമാണ് ഉയരുന്നത്. പ്ലസ്ടു വിദ്യാര്‍ഥിയായ ശ്രീനാഥിനെ സ്വന്തം ജാമ്യത്തിലാണ് പോക്സോ കോടതി വിട്ടയച്ചത്.

പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്‍റെ അപേക്ഷപ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവൾ ഒൻപതിലാണ്. ഞാനും ആ പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയം മാത്രമേയുള്ളൂ. തെറ്റ് ചെയ്തെങ്കിൽ മാത്രമേ പേടിക്കേണ്ടതുള്ളൂ. ചെയ്യാത്ത കുറ്റത്തിനു പേടിയില്ല.’– ശ്രീനാഥ് പറയുന്നു.

ശ്രീനാഥിന്‍റെ അപേക്ഷപ്രകാരം നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്. പോക്സോയ്ക്കു പുറമെ 346, 376, 342 ഐപിസി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്.

കോടതിയുടെ കർശന നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനാഥിനെ തിരൂര്‍ സബ് ജയില്‍നിന്ന് പുറത്തിറക്കി. കേസിൽ ഗൂഢാലോചന ഉണ്ടെന്നും ശ്രീനാഥിനെ കുടുക്കിയവർക്കെതിരെ നിയമനടപടി വേണമെന്നും കുടുംബം പറയുന്നു.