‘തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കും’; ഉത്തരക്കടലാസുകള്‍ നശിപ്പിക്കും; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; പോക്‌സോ കേസില്‍ മന്‍സൂര്‍ അലി പിടിയിലാകുമ്പോൾ….
സ്വന്തം ലേഖിക
മലപ്പുറം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍.
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിലാണ് അദ്ധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റിലായത്. കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തനിക്ക് വഴങ്ങിയില്ലെങ്കില്‍ പത്താംക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുമെന്നും, പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നുമായിരുന്നു ഇയാളുടെ ഭീഷണി. തുടര്‍ന്ന് കുട്ടിയെ കയറിപ്പിടിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി വിവരം മറ്റ് അദ്ധ്യാപകരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രധാന അദ്ധ്യാപകന്‍ പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് എടുത്തത്.
ഇതിന് പിന്നാലെ മന്‍സൂര്‍ അലി ഒളിവില്‍ പോയിരുന്നു. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവിലായിരുന്നു ഇയാളെ പിടികൂടിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ മറ്റൊരു വിദ്യാര്‍ത്ഥിനിയോടും മോശമായി പെരുമാറിയിരുന്നു. ഇതേ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന മന്‍സൂര്‍ അലി നവംബറിലാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.