
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (27.08.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുന്നേൽ, മാർക്കറ്റ്, കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന്, കരിമ്പിൻകാല, ഫെയർമാർട്ട്, ലയ, തേൻകുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ 9.30 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. കല്ലറ സബ്സ്റ്റേഷനിലെ പുത്തൻപള്ളി, കല്ലറ ടൌൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
3. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, ഗുഡ് ന്യൂസ്, പൂപ്പട എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
4. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9.30 മുതൽ 1 വരെ മണിയാംകുളം, ചേന്നാട് കുരിശ്, ചേന്നാട് ടൗൺ, കെട്ടിടംപറമ്പ്, ചേന്നാട് അമ്പലം, മാളിക, പാലേചുവട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
5. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നീലിമംഗലം, കുമാരനെല്ലൂർ, ചവിട്ടുവരി, മഠം, പുത്തേട്ട്, മാധവത്തുപടി, വായനശാല, ചൂരക്കാട്ടുപടി, പരുത്തിക്കുഴി, തറേപ്പടി, വെള്ളൂപ്പറമ്പ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
6. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചന്ദ്രത്തിൽപടി, മീശമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
7.പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂവരണി ടവർ, ദിലാവർ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
8. പളളിക്കത്തോട് മൂഴൂർ ഭാഗത്ത് നാളെ 9.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
9. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മലേപ്പറമ്പ് , വാര്യത്ത് കുളം , വാര്യർ സമാജം , കാർത്തിക , മഞ്ചാടിക്കര വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
10. കടുത്തുരുത്തി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാലച്ചിറ, ചാക്കിരിമുക്ക്, ആയാകുടി കപ്പോള മധുരവേലി, കപിക്കാട്, മനക്കക്കാരി, പുത്തൻപള്ളി, കളംമ്പുകാട് ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.







